???????????? ??????? ?????????? ????? ?????????? ??.??. ??????? ?????? ??????????? ??????? ?????????????????? ???????? ????? ??? ???. ??.??????????? ?????? ????????????????

കുഞ്ഞൂഞ്ഞ് കഥകള്‍ രണ്ടാംഭാഗം പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാഷ്ട്രീയമായി വിമര്‍ശിക്കുന്നവരില്‍ ചിലര്‍ തന്നെ എത്ര കുത്തിനോവിച്ചാലും അവരെക്കുറിച്ച് അറിയാവുന്ന കാര്യം താന്‍ പുറത്തുപറയില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്കാര്യം പുറത്തുപറയില്ളെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുള്ളതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍ ഉള്‍പ്പെടുത്തി രചിച്ച ‘കുഞ്ഞൂഞ്ഞ് കഥകള്‍’ രണ്ടാംഭാഗത്തിന്‍െറ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ആളുകളുടെയൊക്കെ ധാരണ തനിക്ക് അവരോട് വാശിയുണ്ടെന്നാണ്. വാശിയില്ളെന്ന് മാത്രമല്ല, ചിലര്‍ പറയുമ്പോള്‍ താന്‍ സത്യത്തില്‍ അഭിമാനംകൊള്ളുകയാണ്.

എല്ലാവരുമായി തുറന്ന് ഇടപെടുന്നയാളാണ് താന്‍. അതില്‍നിന്ന് ധാരാളം അനുഭവങ്ങളും അറിവുകളും ലഭിക്കാറുണ്ട്. തന്‍െറ പുസ്തകം ജനങ്ങളാണ്. അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതോടെ സമ്മര്‍ദങ്ങള്‍ മറക്കാന്‍ സാധിക്കും. വളരെ വൈകിവരെ ജോലി ചെയ്യുന്നയാളാണ് താന്‍, അതൊരു സ്വാര്‍ഥതയാണ്. ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചില്ളെങ്കില്‍ താന്‍ ഉണ്ടാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മധു മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോളിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. കുഞ്ഞൂഞ്ഞ് കഥകളുടെ ഒന്നാംഭാഗത്തിന്‍െറ റഷ്യന്‍ പതിപ്പും പ്രകാശനം ചെയ്തു.

തനിക്ക് ആകര്‍ഷണം തോന്നിയ രണ്ട് വ്യക്തികള്‍ രാജ്കപൂറും ഉമ്മന്‍ ചാണ്ടിയുമാണെന്ന് മധു പറഞ്ഞു. ഏറെക്കാലം മലയാളി സ്മരിക്കുന്ന പേരായിരിക്കും ഉമ്മന്‍ ചാണ്ടിയുടേതെന്ന് അധ്യക്ഷത വഹിച്ച എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, റഷ്യന്‍ ഫെഡറേഷന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍, സണ്ണിക്കുട്ടി എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എന്നിവര്‍ സംസാരിച്ചു. പി.ടി. ചാക്കോ രചിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT