??????????????? ???????????

ഷാര്‍ജ ഭരണാധികാരിയുടെ ആത്മകഥ മലയാളത്തിലും

കോഴിക്കോട്: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ ആത്മകഥ മലയാളത്തിലും. ‘എന്‍െറ ആദ്യകാല ദിനങ്ങള്‍’ എന്നുപേരിട്ട ആത്മകഥ, കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കുന്ന രാജ്യാന്തര അറബിക് സെമിനാറില്‍ പ്രകാശനം ചെയ്യും.

ശൈഖ് സുല്‍ത്താന്‍െറ 29 വര്‍ഷത്തെ ജീവിതാനുഭവങ്ങളാണ് ആത്മകഥയില്‍ പങ്കുവെക്കുന്നത്. അറബ് ലോകത്തെ ധിഷണാശാലിയായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍െറ കൃതി വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അറബിയിലുള്ള കൃതി മാധ്യമപ്രവര്‍ത്തകനായ അബ്ദു ശിവപുരമാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടക്കുന്ന ദ്വിദിന സെമിനാര്‍ തിങ്കളാഴ്ച രാവിലെ പത്തിന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

അറബ് സംസ്കാരത്തെയും യു.എ.ഇ പൈതൃകത്തെയും അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പും യു.എ.ഇയിലെ ദാറുല്‍ യാസ്മീന്‍ പബ്ളിഷേഴ്സും ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. യു.എ.ഇ പബ്ളിഷേഴ്സ് അസോസിയേഷന്‍ അധ്യക്ഷയും ജല-പരിസ്ഥിതി മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുമായ ഡോ. മര്‍യം ഷിനാസി, യു.എ.ഇയിലെ പ്രമുഖ എഴുത്തുകാരന്‍ നാസര്‍ അദ്ദാഹിരി, ദുബൈയിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ചറല്‍ ഡിപ്ളോമസി ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാമില്‍ അല്‍ മുഐനി, മലയാളം സര്‍വകലാശാല വി.സി കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.