???? ?????????????????????? ????????? ??.??. ?????????? ?????? ?????? ??.??.??. ?????????????? ?????? ???????? ??????????. ????. ???????????? ??????????, ??.??. ???, ?.??. ?????????????? ????????? ?????

കോഴിക്കോട്: ഫെബ്രുവരി നാലുമുതല്‍ ഏഴുവരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവെലിന്‍െറ ബ്രോഷര്‍ പ്രകാശനം എം.ടി. വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. മേയര്‍ വി.കെ.സി. മമ്മദ് കോയ ഏറ്റുവാങ്ങി. മൊബൈല്‍ ആപ് മേയറും തീം മ്യൂസിക് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്ററും പുറത്തിറക്കി. സാഹിത്യോത്സവം കോഴിക്കോട്ട് സ്ഥിരം സംവിധാനമാക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡി.സി. കിഴക്കമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാനാവുക. നാലിന് വൈകുന്നേരം ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ. മുനീര്‍ എന്നിവര്‍ക്കൊപ്പം ജ്ഞാനപീഠ ജേതാവ് പ്രതിഭാറായ്, എം.ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരത്തെും. ഒരേസമയം നാലു വേദികളിലാണ് വിവിധ സെഷനുകള്‍ നടക്കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ നീളും. തുടര്‍ന്ന് കലാപരിപാടികളുമുണ്ടാകും.

ഇന്ത്യയിലെ 150ഓളം എഴുത്തുകാര്‍ നാലുദിവസങ്ങളിലായി കോഴിക്കോട്ടത്തെും. തസ്ലീമ നസ്റീന്‍, പ്രതിഭാറായ്, അശോക് വാജ്പേയി തുടങ്ങി എഴുത്തുകാരുടെ വന്‍നിരയാണ് എത്തുന്നത്. സാംസ്കാരിക സായാഹ്നങ്ങള്‍, പാചകോത്സവം, ചലച്ചിത്രോത്സവം, ഫോട്ടോ പ്രദര്‍ശനം എന്നിവയും അനുബന്ധമായുണ്ടാകും. ഒന്നാം ദിവസം 11ന് തന്നെ തസ്ലീമ നസ്റീന്‍, ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, സക്കറിയ, ആനന്ദ്, സാറാ ജോസഫ് തുടങ്ങിയവര്‍ വിവിധ വേദികളില്‍ അണിനിരക്കുമെന്ന് പരിപാടിയുടെ ചീഫ് കോഓഡിനേറ്റര്‍ രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹക്കീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT