എഴുത്തുകാര്‍ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് സൃഷ്ടികളിലൂടെ –അനിതാ നായര്‍

തിരുവനന്തപുരം: എഴുത്തുകാര്‍ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് തങ്ങളുടെ സൃഷ്ടികളിലൂടെയാകണമെന്നും തൊട്ടതിനും പിടിച്ചതിനും പ്രതിഷേധിക്കുന്നത് അര്‍ഥരഹിതമാണെന്നും പ്രമുഖ എഴുത്തുകാരി അനിതാ നായര്‍.
തിരുവനന്തപുരം പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ പ്രശ്നങ്ങള്‍ വരച്ചുകാട്ടാന്‍ രചനകള്‍ക്ക് ശക്തിയുണ്ട്. രാജ്യത്ത് നടക്കുന്ന കുട്ടിക്കടത്തലുമായി ബന്ധപ്പെട്ട പ്രമേയമാണ് പുതിയ ക്രൈം നോവലായ ‘ചെയിന്‍ ഓഫ് കസ്റ്റഡി’യുടേത്.
രാജ്യത്ത് പ്രതിവര്‍ഷം 55 മില്യന്‍ കുട്ടികള്‍ വീടുകളില്‍നിന്ന് അപ്രത്യക്ഷരാകുന്നെന്നാണ് കണക്കുകള്‍. മാസങ്ങള്‍ക്കുമുമ്പ് ബംഗളൂരുവില്‍നിന്ന് മാത്രം നൂറിലധികം കുട്ടികളെ കാണാതായി. എന്നാല്‍, ഇത് തടയാന്‍ കേന്ദ്രസര്‍ക്കാറോ പൊലീസോ തയാറാകുന്നില്ല. ഏറെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഈ വിഷയത്തിലേക്ക് എത്തുന്നത്. യഥാര്‍ഥ കാര്യങ്ങളാണ് നോവലിലുള്ളത്.
കോര്‍പറേറ്റ് ഓര്‍ഗനൈസേഷനാണ് കുട്ടിക്കടത്തിനുപിന്നില്‍. ഇരകളാകുന്ന കുട്ടികളില്‍ കാണുന്ന പൊതുവായ കാര്യം ദാരിദ്ര്യമാണ്. കുട്ടിക്കടത്തിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ജീവിതത്തിന് ചുറ്റും നടക്കുന്നത് എഴുതാനുള്ള മാധ്യമമെന്ന നിലയിലാണ് ക്രൈം നോവല്‍ എഴുതുന്നത്.
എഴുത്തിലൂടെ ലോകം മാറ്റാനാകുമെന്ന് കരുതുന്നില്ല. സൃഷ്ടിക്ക് ലഭിക്കുന്ന പ്രതികരണമാണ് അംഗീകാരം. കൂട്ടായ അഭിപ്രായ രൂപവത്കരണത്തിലൂടെയേ മാറ്റങ്ങള്‍ സാധ്യമാകൂവെന്നും അനിതാ നായര്‍ പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി കെ.ആര്‍. അജയന്‍ സ്വാഗതവും പ്രസിഡന്‍റ് പ്രദീപ് പിള്ള നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT