സിനിമയെക്കുറിച്ച് ധാരണയില്ലാത്ത സാഹിത്യ അധ്യാപകരാണ് കലാലയങ്ങളിൽ സിനിമ പഠിപ്പിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്നചലച്ചിത്ര വിദ്യാർത്ഥികൾ അധ്യാപകരെക്കാളും ധാരണയുള്ളവരാണ്. കലയുടെയും സാങ്കേതിക വിദ്യയുടെയും പരിണയമാണ് സിനിമയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ചലച്ചിത്ര വിദ്യാർത്ഥികളും അധ്യാപകരും അറിയേണ്ട സാങ്കേതിക വിവരങ്ങൾ ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് സിനിമാക്കഥയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി അന്താരാഷ്ട്ര പുസ്തകമേളയിൽ ഊർമ്മിള ഉണ്ണിയുടെ സിനിമാക്കഥ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എ പി എം മുഹമ്മദ് ഹനീഷ്, കെ.എൽ. മോഹനവർമ്മ , രാജ് മോഹൻ, ഊർമ്മിള ഉണ്ണി എന്നിവർ പ്രസംഗിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.