???????? ?????????

ഗ്രന്ഥവുമായി ലോക റെക്കോഡിന്‍െറ പടികയറാന്‍ മലയാളി

കൊച്ചി: കൈകൊണ്ട് എഴുതിത്തയാറാക്കിയ 700 പേജുള്ള പുസ്തകവുമായി ലോക റെക്കോഡിന്‍െറ പടികയറാന്‍ മലയാളി. എറണാകുളത്ത് കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയും ഡല്‍ഹി പൊലീസില്‍ ഉദ്യോഗസ്ഥനുമായ ജോര്‍ജ് നെടുമ്പാറയാണ് റെക്കോഡിന്‍െറ പടിവാതില്‍ക്കലുള്ളത്. അച്ചടി അക്ഷരങ്ങള്‍ പോലെ വടിവൊത്ത കൈയക്ഷരത്തില്‍ ജോര്‍ജ് എഴുതിത്തയാറാക്കിയ വെളിച്ചമേ നയിച്ചാലും എന്ന പുസ്തമാണ് അംഗീകാരത്തിനായി പരിഗണനയിലുള്ളത്. 700 പേജുളള പുസ്തകം കൈയെഴുത്ത് പ്രതിയായി ലോകത്ത് നിലവിലില്ളെന്നാണ് പ്രതീക്ഷയെന്ന് ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ച് വര്‍ഷമെടുത്താണ് പുസ്തകം പൂര്‍ത്തിയാക്കിയത്. മുമ്പും സ്വന്തം കൈപ്പടയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ജോര്‍ജിന്‍െറ ജീവിതവീക്ഷണം എന്ന ഗ്രസ്ഥം 2004ല്‍ ലിംക ബുക് ഓഫ് റെക്കോഡില്‍ ഇടംപിടിച്ചിരുന്നു. 10 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ 586 പേജുള്ള ഈ പുസ്തകം ലിംക ബുക്കില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വാഹനത്തിന്‍െറ സ്റ്റിയറിങ്ങില്‍ വെച്ച് 18 മണിക്കൂര്‍ എഴുതിയെന്ന പ്രത്യേകതയും അംഗീകാരത്തിനായി പരിഗണിച്ചിരുന്നു. ഒഴിവ് സമയങ്ങളിലും പുലര്‍ച്ചയും സ്വന്തമായി രൂപകല്‍പന ചെയ്ത പേന ഉപയോഗിച്ചാണ് ജോര്‍ജ് എഴുതുക.

അക്ഷരത്തെറ്റുണ്ടായാല്‍ ആ പേജ് പൂര്‍ണമായും നീക്കംചെയ്ത് പുതിയതില്‍ എഴുതിത്തുടങ്ങും. അങ്ങനെയാണ് പുസ്തകത്തിന്‍െറ രചന പൂര്‍ത്തിയാക്കിയത്. എല്ലാം നല്ലതിന്, സ്നേഹത്തിന്‍െറ രസതന്ത്രം, ഒരുമയോടെ, ഒരു സ്വപ്നത്തിന്‍െറ കരുത്ത്, ജീവിതം എന്നെ എന്ത് പഠിപ്പിച്ചു, വൃക്കകള്‍ പണിമുടക്കുമ്പോള്‍, സിന്തഗി നെ മുജേ ക്യാ സിഖായാ?  തുടങ്ങിയവയാണ് മറ്റു കൃതികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT