‘വിശ്വ വിഖ്യാത തെറി’ പുസ്തക രൂപത്തിലും

ഗുരുവായൂരപ്പന്‍ കോളജിന്‍െറ വിവാദ മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ ഇനി പുസ്തക രൂപത്തിലും. പത്രാധിപര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ പ്രസാധകരായ ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് അപൂര്‍വമായാണ് കോളജ് മാഗസിന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.

രാജ്യത്തെ നീതിന്യായവ്യവസ്ഥയെയും സംസ്കാരത്തെയും അപമാനിക്കുന്നുവെന്നാരോപിച്ച് കോളജ് മാഗസിന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ചുട്ടെരിക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന വേളയിലാണ് ഈ അപൂര്‍വത. മാഗസിന്‍ തയാറാക്കിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എ.ബി.വി.പി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് മാഗസിന്‍ പുസ്തകരൂപത്തിലാക്കി അച്ചടിച്ച് വിപണിയിലത്തെിച്ചത്.

മലയാളത്തിലെ പതിവു തെറികളുടെ രാഷ്ട്രീയമാണ് 160പേജുള്ള മാഗസിന്‍െറ കവര്‍ സ്റ്റോറി. ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കിളവന്‍, കാടന്‍ തുടങ്ങി വിഖ്യാതമായ ഒമ്പത് തെറികളുടെ ഉദ്ഭവം പരിശോധിക്കുകയാണ് മാഗസിന്‍. മുതലാളിത്തം, ജന്മിത്വം, ഫ്യൂഡല്‍ വ്യവസ്ഥിതി, അധികാര വ്യവസ്ഥ തുടങ്ങിയവയുടെ ഉല്‍പന്നങ്ങളാണ് എല്ലാ തെറികളുടെയും മാതാവെന്നാണ് മാഗസിന്‍ പറയാന്‍ ശ്രമിച്ചത്. സംസ്കാരവിരുദ്ധമായ നടപടികളാണെന്നാരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തത്തെിയത്. അസഭ്യവാക്കുകള്‍ ഒന്നും മാഗസിനിലില്ളെന്നും പകരം ഇത്തരം വാക്കുകള്‍ എങ്ങനെയുണ്ടായെന്ന് വിശദമാക്കുകയാണ് പത്രാധിപര്‍ നടത്തുന്നതെന്നും ഡി.സി ബുക്സ് പ്രസാധകന്‍ രവി ഡീസി പറഞ്ഞു. ഉള്ളടക്കം ഇഷ്ടപ്പെട്ടതിനാലാണ് മാഗസിന്‍ അണിയറ പ്രവര്‍ത്തകരെ സമീപിച്ചതെന്നും 2000 കോപ്പികളാണ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാഗസിന് ലഭിച്ച അംഗീകാരമാണ് പുസ്തകമാക്കിയതിലൂടെ ലഭിച്ചതെന്ന് സ്റ്റുഡന്‍റ് എഡിറ്റര്‍ ഷമിം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT