ലണ്ടന്‍: ലോകപ്രശസ്തമായ മാന്‍ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വേരുകളുള്ള എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ട ഇടം നേടി. 'ദി ഇയര്‍ ഓഫ് ദ് റണ്‍ എവെയ്സ്' എന്ന നോവലാണ് ചുരുക്കപ്പട്ടികയിലുള്ളത്. മറ്റ് അഞ്ച് എഴുത്തുകാര്‍ക്കൊപ്പം സഹോട്ട ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ പ്രവേശിച്ചത്. ഇന്ത്യ വിട്ട് പുതിയൊരു ജീവിതം തേടി ബ്രിട്ടനിലത്തെുന്ന പതിമൂന്നു യുവാക്കളുടെ കഥയാണ് ദി ഇയര്‍ ഓഫ് ദ് റണ്‍ എവൈസ്.
മാര്‍ലന്‍ ജയിംസിന്‍െറ (ജമെയ്ക്ക) എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്സ്, ടോം മക്കാര്‍ത്തിയുടെ (ബ്രിട്ടന്‍), സാറ്റിന്‍ ഐലന്‍ഡ്, ചിഗോസി ഒബിയോമയുടെ (നൈജീരിയ) ദ് ഫിഷര്‍മെന്‍ ആന്‍ഡ് ടൈലറിന്‍െറ (യുഎസ്) സ്പൂള്‍ ഓഫ് ബ്ളൂ ത്രെഡ്, ഹാന്യ യനാഗിഹാരയുടെ (യു എസ്) എ ലിറ്റില്‍ ലൈഫ് എന്നീ നോവലുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയിലുള്ള മറ്റുകൃതികള്‍
34 വയസ്സുള്ള സഹോട്ട ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലെ ഡാബിഷെറിലാണ്. 34 വയസ്സുള്ള സഹോട്ട ജനിച്ചതും വളര്‍ന്നതുമെല്ലാം ബ്രിട്ടനിലെ ഡാബിഷെറിലാണ്. ഇപ്പോള്‍ ഷെഫീല്‍ഡില്‍ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.