വള്ളത്തോള്‍ സമ്മാനം ആനന്ദിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം നോവലിസ്റ്റ് ആനന്ദിന് നല്‍കാന്‍ വള്ളത്തോള്‍ സാഹിത്യസമിതി തീരുമാനിച്ചു.
1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് അവാര്‍ഡ്. ‘ആള്‍ക്കൂട്ടം’, ‘മരണ സര്‍ട്ടിഫിക്കറ്റ്’, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ മുതലായ അദ്ദേഹത്തിന്‍െറ നോവലുകള്‍ മലയാളസാഹിത്യത്തിലെ ക്ളാസിക്കുകളാണെന്ന് സമ്മാന നിര്‍ണയ സമിതി വിലയിരുത്തി. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, പെരുമ്പടവം ശ്രീധരന്‍, പ്രഫ. സി.ജി. രാജഗോപാല്‍, ഡോ. എ.എം. വാസുദേവന്‍പിള്ള, ഡോ. എ. മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് തെരഞ്ഞെടുത്തത്.
വള്ളത്തോളിന്‍െറ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT