പി.കെ പാറക്കടവ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പി.കെ പാറക്കടവ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. അദൃശ്യമായ അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് തന്‍െറ രാജിയെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകാലത്ത് ഭരണാധികാരികള്‍ മൗനം പാലിക്കുന്നു. ദളിതരും ന്യൂനപക്ഷവും പീഡിപ്പിക്കപ്പെടുന്നു. എഴുത്തുകാരും സ്വതന്ത്ര ബുദ്ധിജീവികളും വേട്ടയാടപ്പെടുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്ന് പാറക്കടവ് പറഞ്ഞു.

കേരള സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ പി.കെ. പാറക്കടവ് മാധ്യമം പിരീയോഡിക്കല്‍സ് എഡിറ്ററാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT