തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍െറ വര്‍ഗീയ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ കേരളത്തിലെ എഴുത്തുകാരും അണിചേരുന്നു. പ്രശസ്ത എഴുത്തുകാരായ കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി.കെ പാറക്കടവ് എന്നിവരാണ് സര്‍ക്കാറിന്‍്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുകയും പദവികള്‍ രാജിവെക്കുകയും ചെയ്തത്. സാഹിത്യ നിരൂപകനായ സി.ആര്‍ പ്രസാദും കെ.എസ് രവികുമാറും അക്കാദമി അംഗത്വം രാജിവെച്ചു.
സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. 2003ല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിക്കൊണ്ടാണ് സാറാ ജോസഫ് പ്രതികരിച്ചത്. മിനിക്കഥകളിലൂടെ ശ്രദ്ധേയനായ പി.കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.