കോഴിക്കോട്: എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നില്ളെന്നും മനസ്സാക്ഷിക്കൊത്ത് എപ്പോഴെങ്കിലും എഴുതുകയും പ്രതികരിക്കുകയും മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും എഴുത്തുകാരി പി. വത്സല.
സീനിയര്‍ ജേണലിസ്റ്റ് ഫോറത്തിന്‍െറ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മലയാളികള്‍ കേരളത്തിനുപുറത്ത് സര്‍വകലാശാലകള്‍ തേടിപ്പോകുന്നതും ജോലിക്കായി വിദേശത്തേക്ക് പോകുന്നതും സാംസ്കാരിക തകര്‍ച്ചയുടെ ഭാഗമാണ്. ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, നടന്‍ മാമുക്കോയ, യു.കെ. കുമാരന്‍, പി.കെ. ഗോപി, ഭാസി മലാപ്പറമ്പ്, അഡ്വ. എം. രാജന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, നിസാര്‍ ഒളവണ്ണ, പി.പി. മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.