ദുബൈ: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രശ്നങ്ങള്‍ ആധാരമാക്കി പ്രവാസി മലയാളി രചിച്ച നോവല്‍ പുറത്തിറങ്ങി. ദുബൈയിലെ ഗള്‍ഫ് ന്യൂസ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രഞ്ജിത്ത് വാസുദേവന്‍ എഴുതിയ ‘ഗ്രാമവാതില്‍’ എന്ന നോവല്‍ അബൂദബി പുസ്തകോല്‍സവത്തില്‍ വില്‍പനക്കുണ്ട്.
എണ്‍പതുകളിലെ കേരളീയ ഗ്രാമീണ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് തൃശൂര്‍ കണ്ടശ്ശാങ്കടവ് സ്വദേശി രഞ്ജിത് വാസുദേവന്‍ നോവല്‍ രചിച്ചിരിക്കുന്നത്. രഞ്ജിത്തിന്‍െറ സ്വന്തം ദേശമായ തൃശൂര്‍ ജില്ലയിലെ മണലൂര്‍ ഗ്രാമപഞ്ചായത്താണ് നോവലില്‍ നിറയുന്നത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലത്തെി പഞ്ചായത്തിന്‍െറ സാരഥ്യം ഏറ്റടെുക്കുന്ന മേജര്‍ വിശ്വനാഥന്‍ എന്ന നായക കഥാപാത്രം നാട്ടിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചില വികസന മാതൃകകള്‍ വരച്ചിടുന്നു. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലേക്കും നോവല്‍ വിരല്‍ ചൂണ്ടുന്നു.
15 വര്‍ഷമായി ഗള്‍ഫ് ന്യൂസിലെ എഡിറ്റോറിയല്‍ ജീവനക്കാരനായി ദുബൈയില്‍ കഴിയുന്ന രഞ്ജിത്ത് വാസുദേവന്‍ പ്രവാസത്തിനിടയിലും നെഞ്ചോടുചേര്‍ത്തു വെച്ച നാടിന്‍െറ കഥയാണിത്. ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ ഹാമിദ് അഹ്മദ് ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരുടെ വലിയ പിന്തുണയാണ് നോവല്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ഇദ്ദഹേം പറഞ്ഞു.
താനെഴുതിയ ചെറുകഥകള്‍ കൂടി പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് രഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.