യുദ്ധങ്ങള്‍ മാനവികതയുടെ നാശത്തിനെന്ന് അഡോണിസ്

ആറ്റിങ്ങല്‍: യുദ്ധങ്ങള്‍ നാഗരികതകളുടെ നാശത്തിന് കാരണമാകുമ്പോള്‍ ഒപ്പം മനുഷ്യജീവിതവും മാനവികതയും സംഹരിക്കപ്പെടുകയാണെന്ന് സിറിയന്‍-ലബനീസ് കവി അഡോണിസ്. കായിക്കര ആശാന്‍ സ്മാരക അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് ലക്ഷം രൂപ കാഷ് പ്രൈസ് ഉള്‍പ്പെടുന്ന ആശാന്‍ വിശ്വപുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീക്ഷ്ണമായ അനുഭവങ്ങളാണ് എന്നിലെ കവിയെ സൃഷ്ടിച്ചത്.മനുഷ്യമാംസം തിന്നുന്നവരുടെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്.എന്നാല്‍ നിങ്ങളുടെ മുമ്പില്‍  കവിതയുടെ പ്രകാശവുമായാണ് ഞാന്‍ എത്തുന്നത്.സൃഷ്ടി പ്രത്യാശയാണ്. കവിത  ജീവിതവും ജീവിതം കവിതയുമായി മാറുന്നു. ദു$ഖങ്ങളുടെയും കണ്ണീര്‍ പൊഴിക്കലിന്‍െറയും ബഹുസ്വരതയുടെ  ഏകത്വത്തിന്‍െറയും നാടാണ് ഇന്ത്യ. ഇവിടെ കവിതക്ക് ഹൃദയസ്ഥാനമാണുള്ളത്-അഡോണിസ് പറഞ്ഞു. സാംസ്കാരിക മന്ത്രി  കെ.സി.ജോസഫ് പുരസ്കാരം സമ്മാനിച്ചു.
കവിതയുടെ വിഷയങ്ങള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും ആദര്‍ശം കൊണ്ടും മഹാകവി കുമാരനാശാനുമായി സമാനതകളുള്ള കവിയാണ് അഡോണിസ്. സിറിയയില്‍ ജനിച്ച്, ലബനനില്‍ വളര്‍ന്ന് ഇപ്പോള്‍ പാരീസില്‍ ജീവിക്കേണ്ടിവരുന്ന അദ്ദേഹത്തിന് സ്വന്തം നാട് പോലും അന്യമാവുകയാണ്.
നേരിടേണ്ടി വന്ന ജീവിത തീക്ഷ്ണതകള്‍ അദ്ദേഹത്തിന്‍െറ സൃഷ്ടികളില്‍ പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
 ഈ കാലഘട്ടത്തിന്‍െറ കുമാരനാശാനാണ് അഡോണിസെന്ന് മുന്‍ സാംസ്കാരിക മന്ത്രി എം.എ.ബേബി ചൂണ്ടിക്കാട്ടി. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT