ആനക്കര: ഭാഷയുടെ അതിരുകള്‍ കവിതക്ക് തടസ്സമല്ളെന്ന് തെളിയിച്ച് നവതിയിലത്തെിയ മലയാള കവിക്ക് ആദരവുമായി തമിഴ് മക്കള്‍ എത്തി. മഹാകവി അക്കിത്തത്തിന്‍െറ അമേറ്റിക്കരയിലെ വസതിയാണ് ബുധനാഴ്ച കവിസംഗമത്തിന് വേദിയായത്.
തമിഴ് കവികളായ അനിരുദ്ധന്‍, മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട്ട് ഉണ്ണികൃഷ്ണന്‍, സേതു എം. കരിപ്പോള്‍, കെ. രവീന്ദ്രരാജ, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, പ്രഫ. ജി. പ്രഭ, ആര്‍ട്ടിസ്റ്റ് രവി, പന്തളം രാജു, എസ്. ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ആദരിക്കാനത്തെിയത്. മലയാള സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. ജമീല്‍, അടാട്ട് വാസുദേവന്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.