തിരുവനന്തപുരം: മാധ്യമം ‘രുചി’ വായനക്കാരുടെ കൈകളിലേക്ക്. വൈവിധ്യരുചികള്‍ പരിചയപ്പെടുത്തുന്ന ‘രുചി’യുടെ പ്രകാശനം മാസ്കറ്റ് ഹോട്ടലില്‍ പ്രമുഖ പാചക വിദഗ്ധയും കേരള ലോ അക്കാദമി പ്രിന്‍സിപ്പലുമായ ഡോ. ലക്ഷ്മിനായര്‍ നിര്‍വഹിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ് ആദ്യപ്രതി ഏറ്റുവാങ്ങി.
മലയാളി എവിടെച്ചെന്നാലും ഭക്ഷണത്തിന്‍െറ കാര്യത്തില്‍ കേരളീയത ശ്രദ്ധിക്കാറുണ്ടെന്ന് അധ്യക്ഷത വഹിച്ച മാധ്യമംമീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കേരളം ഇന്ന് നേരിടുന്നത് രുചിയുടെ പ്രശ്നമല്ല. എല്ലാം ആസ്വദിച്ചശേഷമുള്ള ദുര്‍മേദസ്സിന്‍െറ വിഷയമാണ്. ആരോഗ്യവും ഭക്ഷണവും കൂടി സമന്വയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാര്‍ക്ക് ഏറെ പ്രയോജനകരവും വീട്ടമ്മമാര്‍ക്ക് ഒരുകൈ സഹായവുമായിരിക്കും മാധ്യമം രുചിയെന്ന് ഡോ. ലക്ഷ്മിനായര്‍ പറഞ്ഞു. വളരെ മനോഹരമായാണ് ഇത് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലെയും രുചികളും വ്യത്യസ്തമായ ലോകരുചിയും തനതായ നാടന്‍ വിഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനും രുചിക്കും ഉപരി ആരോഗ്യത്തിനുകൂടി ഊന്നല്‍ നല്‍കുമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും അടുത്ത വര്‍ഷത്തെ രുചിയില്‍ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. മലയാളിക്ക് ഭക്ഷണത്തിന്‍െറ കാര്യത്തില്‍ തനതായ ഇഷ്ടവും ശൈലിയുമുണ്ടെന്നും എത്ര തരം ഭക്ഷണമിരിക്കുമ്പോഴും മീന്‍കറിയും ചോറുമാണ് മലയാളി തെരഞ്ഞെടുക്കാറെന്നും വിജയന്‍ തോമസ് പറഞ്ഞു. ഇക്കൊല്ലം കെ.ടി.ഡി.സി കൊച്ചിയില്‍ ലോകഭക്ഷ്യമേള ഒരുക്കുന്നുണ്ട്. ഇതിന് മാധ്യമത്തിന്‍െറ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. മാഗസിന്‍ എഡിറ്റര്‍ സജി ശ്രീവത്സം ‘രുചി’ പരിചയപ്പെടുത്തി. മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍ ആശംസ നേര്‍ന്നു. മാധ്യമം അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. നൗഷാദ് സ്വാഗതവും പബ്ളിക് റിലേഷന്‍സ് മാനേജര്‍ കെ.ടി. ഷൗക്കത്ത് നന്ദിയും പറഞ്ഞു.
റഡിഡന്‍റ് മാനേജര്‍ ജഹര്‍ഷ കബീര്‍, ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എ. ഹുസൈന്‍, ബ്യൂറോ ചീഫ് ഇ. ബഷീര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദ് ഹാരിസ്, അഡ്വര്‍ടൈസ്മെന്‍റ് മാനേജര്‍ ബിനോയ് മൈക്കിള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.