യു.എസ് എഴുത്തുകാരി ഹാര്‍പെര്‍ ലീയുടെ നീണ്ട കാലയളവിനു ശേഷം ഇറങ്ങുന്ന 'ഗോ സെറ്റ് എ വാച്മാന്' റെക്കോഡ് ബുക്കിങ്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റുപോകുന്ന പുസ്തകമാണ് ഗോ സെറ്റ് എ വാച്മാന്‍. 1962ലെ പുലിറ്റ്സര്‍ ജേതാവാണ് ഹാര്‍പര്‍ ലീ. ഹാരി പോട്ടര്‍ സീരീസിലെ പുതിയ പുസ്തകത്തിനുശേഷം റിലീസിനുമുമ്പ് ഏറ്റവുമധികം ബുക്കിങ് ലഭിച്ച പുസ്തകമാകുകയാണ് ഗോ സെറ്റ് എ വാച്മാന്‍. പുസ്തകത്തിന്‍െറ ആദ്യ ചാപ്റ്റര്‍ വെള്ളിയാഴ്ച ദ വാള്‍സ്ട്രീറ്റ് ജേണലിലും ദ ഗാര്‍ഡിയനും പ്രസിദ്ധീകരിച്ചിരുന്നു.ജൂലൈ 14നാണ് പുസ്തകം പുറത്തിറങ്ങുന്നത്. എത്ര ബുക്കിങ് നടത്തിയെന്നതിനെക്കുറിച്ച് ആമസോണ്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ല.
1962ല്‍ 'ടു കില്‍ എ മോക്കിങ് ബേഡ്' എന്ന പുസ്തകത്തിനാണ് ഹാര്‍പര്‍ ലീക്ക് പുലിറ്റ്സര്‍ ലഭിച്ചത്. 1950കള്‍ മുതല്‍ ഗോ സെറ്റ് എ വാച്മാന്‍ എന്ന പുസ്തകത്തിന്‍െറ പണിപ്പുരയിലാണ് ലീ. കഥയുടെ പശ്ചാത്തലം മറ്റൊരു നോവലാക്കാന്‍ എഡിറ്റര്‍ ലീയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ടു കില്‍ എ മോക്കിങ് ബേഡിന്‍െറ പിറവി. 1961ല്‍ പുസ്തകത്തിന് പുലിറ്റ്സര്‍ ലഭിച്ചു.
ആഗോളതലത്തില്‍ നാലു കോടിയിലേറെ കോപ്പികള്‍ വിറ്റുപോകുകയും ചെയ്തു. ടു കില്‍ എ മോക്കിങ് ബേഡിന്‍െറ കൈയെഴുത്തുപ്രതിയോടൊപ്പം ഗോ സെറ്റ് എ വാച്മാന്‍െറ കയ്യെഴുത്തുപ്രതിയും ലീയുടെ അഭിഭാഷകന്‍ കണ്ടെടുത്തതോടെയാണ് പുനര്‍ജീവന്‍ ലഭിച്ചത്. ആദ്യ പ്രതിയില്‍നിന്ന് കാര്യമായ വ്യത്യസ്തതകളില്ലാതെയാണ് പുസ്തകമിപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് പ്രസാധകര്‍ പറഞ്ഞു. 1960നുശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ലീ പുസ്തകത്തിന്‍െറ പ്രചരണ പരിപാടികളില്‍ ഉണ്ടായേക്കില്ല. കാഴ്ചക്കും കേള്‍വിക്കും തകരാറുസംഭവിച്ച 89കാരിയായ ലീ, അലബാമയിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.