കോഴിക്കോട്: മലയാള കഥാലോകത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്നും എന്നാല്‍, എഴുതാനുള്ള കഴിവ് ആര്‍ജിച്ചിട്ടുണ്ടോ എന്ന് എഴുത്തുകാര്‍ സ്വയം ആലോചിക്കുന്നത് നല്ലതാണെന്നും കഥാകൃത്ത് ടി. പത്മനാഭന്‍.
പണിയെടുക്കുന്ന ആശാരിക്കും ശില്‍പിക്കും ഉളിയെടുത്ത് പ്രയോഗിക്കാന്‍ അറിയണം. അതുപോലെ എഴുത്തുകാരന് ഭാഷ പ്രയോഗിക്കാനുമറിയണം. മുമ്പേ എഴുതപ്പെട്ട ക്ളാസിക് കൃതികള്‍ വായിച്ച അറിവുണ്ടാകണം. ഇതിനെല്ലാമുപരി ജന്മസിദ്ധമായ കഴിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. റുബീന നിവാസിന്‍െറ കഥാസമാഹാരം ‘പുതിയ പെണ്ണ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി, മുസ്ലിം, സ്ത്രീ എന്നീ പരിഗണനകളൊന്നുമില്ലാതെതന്നെ മികച്ച എഴുത്തിന്‍െറ ഗണത്തില്‍പെടുത്താവുന്ന കഥകളാണ് റുബീനയുടേതെന്നും പത്മനാഭന്‍ പറഞ്ഞു. കഥാകൃത്തും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.കെ. ജോസഫ്, ഗ്രന്ഥകാരി റുബീന നിവാസ് എന്നിവര്‍ സംസാരിച്ചു. കെ. നൗഷാദ് സ്വാഗതം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.