ചരിത്രത്താളുകളുടെ സൂക്ഷിപ്പുകാരന്‍

കുറ്റിക്കാട്ടൂര്‍: ചരിത്രത്താളുകളുടെ സൂക്ഷിപ്പുകാരനായി ഇവിടെ ഒരാള്‍. ലൈബ്രറികളിലും ശേഖരങ്ങളിലും അപൂര്‍വമായ നിരവധി പുസ്തകങ്ങളും മാസികകളുംകൊണ്ട് സമ്പന്നമാണ് മങ്ങാട് അബ്ദുറഹിമാന്‍ മാസ്റ്ററുടെ പുസ്തകമുറി. നാടിന്‍െറ ഏത് വഴിയിലൂടെയും അബ്ദുറഹിമാന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങാനത്തെും.
ഇതിന് പണവും സമയവുമൊന്നും പ്രശ്നമല്ല. പുതുതലമുറക്ക് അറിവുകള്‍ കൈമാറുക. അപൂര്‍വ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുക എന്നിവ ഒരു നിയോഗംപോലെ തുടരുകയാണ് ഇദ്ദേഹം. ഇസ്ലാമിക ചരിത്രത്തിലെ നാള്‍വഴികള്‍ പലതും ഇവയില്‍നിന്ന് ചരിത്രാന്വേഷികള്‍ക്ക് കണ്ടത്തൊം.
മയ്യിത്ത് നമസ്കാരത്തിലെ അനാചാരങ്ങളെക്കുറിച്ച് സുന്നി പണ്ഡിതനായ കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കര്‍ മുസ്ലിയാര്‍ 1850ല്‍ രചിച്ച ഇര്‍ഷാദുല്‍ ആംമ, ഇതേ കാലഘട്ടത്തില്‍ ഉള്ള നൂഹുകണ്ണ് മുസ്ലിയാരുടെ ഫത്ഹ് നൂര്‍, ഫതഹുസ്സമദ്, 125 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ആദ്യ അറബി മലയാളം നോവല്‍ ‘ചര്‍ദാര്‍വേശ്’, മായിന്‍കുട്ടി ഇള രചിച്ച ആദ്യ അറബി മലയാളം പരിഭാഷ, ‘കവാത്തുല്‍ മുസ്ലിമീന്‍’ അറബി മലയാളം നിഘണ്ടു എന്നിവ ഉള്‍പ്പെടെ 5000ത്തോളം പുസ്തകങ്ങളും മാഗസിനുകളും ചരിത്രാന്വേഷികള്‍ക്കായി ഇദ്ദേഹത്തിന്‍െറ കൈവശമുണ്ട്. പഴയകാല മാസികകളായ അല്‍-ബയസല്‍, അല്‍-അമീന്‍, അന്‍വാരി, അല്‍ മുര്‍ശിദ്, അല്‍ ഫാറൂഖ്, നിരീക്ഷകന്‍, 1912ലെ മലബാര്‍ മാസിക, യുവകേസരി എന്നിവയൊക്കെ ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത് മങ്ങാട് ഗ്രാമത്തിലാണ് ജനനം. മലപ്പുറം വാഴയൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇപ്പോള്‍ താമസം.
കക്കോവില്‍ മദ്റസ പഠനം നടത്തിയിരുന്ന മുന്നൂര്‍ അഹമ്മദ്കുട്ടി മുസ്ലിയാരുടെ ശിഷ്യനായതാണ് വഴിത്തിരിവായത്. അദ്ദേഹത്തിന്‍െറ ഗ്രന്ഥശേഖരണ പാടവത്തില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ആകൃഷ്ടനായി. പരേതനായ ചരിത്രകാരന്‍ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിന്‍െറ ശിഷ്യന്‍ കൂടിയാണ്. കേരള മുസ്ലിം ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ അല്‍ ഫാറൂഖ് മാസിക ഏറെ പ്രയാസപ്പെട്ടാണ് കണ്ടത്തെിയത്.
ഖുര്‍ആന്‍ മലയാള കവിതാസമാഹാരമായ കെ.ജി. രാഘവന്‍ നായരുടെ അമൃതവാണി, കോന്നിയൂര്‍ രാഘവന്‍ നായരുടെ ദിവ്യദീപ്തി എന്നിവ പ്രസിദ്ധീകൃതമായത് ഇദ്ദേഹത്തിന്‍െറ ശ്രമഫലമായാണ്. ചരിത്രകുതുകികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ഇദ്ദേഹത്തില്‍നിന്ന് ലഭിക്കുക.
ചേളാരി ഗവ. ഹൈസ്കൂളില്‍നിന്ന് വിരമിച്ച ഈ 62കാരന്‍ ഇന്നലെയെയും ഇന്നിനെയും കൂട്ടിയിണക്കുന്ന കണ്ണിയായി വര്‍ത്തിക്കുന്നു; വിസ്മൃതിയിലേക്ക് മാഞ്ഞുപോകാതെ അറിവിനെ കെടാവിളക്കായി സൂക്ഷിച്ച്. ഭാര്യ: സുലൈഖയും മക്കളായ നൗഷാദ്, നാഫില, നബീല, നഫീഫ് എന്നിവരും ഉദ്യമത്തിന് കൂട്ടായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT