കൊച്ചി: എപ്പോഴും മനുഷ്യന്‍െറ ബോധത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങള്‍ക്ക് പിറവികൊടുത്താണ് വൈക്കം മുഹമ്മദ് ബഷീര്‍ പോയതെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പ്രവാസി ദോഹ-പ്രവാസി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം എം.കെ. സാനുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം.ടി. എട്ടുകാലി മമ്മൂഞ്ഞിനെ പോലുള്ള കഥാപാത്രം ഒരുനിമിഷം പോലും ബഷീറിനെ മറവിയിലേക്ക് തള്ളാന്‍ അനുവദിക്കാതെ പ്രസക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഹതഭാഗ്യയായ എന്‍െറ നാട്’ എന്ന് ബഷീര്‍ അന്നുപറഞ്ഞത് ഇന്ന് ശരിയായിരിക്കുന്നു. നിരവധി പുസ്തകങ്ങളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. എല്ലാം നമുക്കാവശ്യമുള്ളതാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍, ഓരോ പുസ്തകത്തിനും സമൂഹത്തില്‍ ഓരോ കടമ നിര്‍വഹിക്കാനുണ്ടെന്ന് കൃത്യമായ ഉത്തരം നല്‍കുന്നതാണ് സാനുവിന്‍െറ പുസ്തകങ്ങളുടെ പ്രത്യേകതയെന്നും എം.ടി പറഞ്ഞു.
ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്‍റ് കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബഷീറിന്‍െറ മകന്‍ അനീസ് ബഷീര്‍ അവാര്‍ഡ് തുക കൈമാറി. ആലങ്കോട് ലീലാകൃഷ്ണന്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി. എം.എന്‍. വിജയന്‍ സ്മാരക എന്‍ഡോവ്മെന്‍റ് സമര്‍പ്പണം പി. ഷംസുദ്ദീന്‍ നടത്തി. പ്രഫ.എം.എ. റഹ്മാന്‍ പ്രശസ്തിപത്ര സമര്‍പ്പണം നിര്‍വഹിച്ചു. പ്രവാസി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു മത്തേര്‍, ഡോ. പോള്‍ തേലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. എം.എന്‍. വിജയന്‍ എന്‍ഡോവ്മെന്‍റ് സ്കോളര്‍ഷിപ് വിദ്യാര്‍ഥികളായ അര്‍പ്പണ എസ്. അനില്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എം.കെ. സാനു മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.