തകഴിയുടെ കഥാവഴികള്‍ കാണാം; ലോകത്തെവിടെയുമിരുന്ന്

ആലപ്പുഴ: മലയാളത്തിന്‍െറ ഇതിഹാസം കുട്ടനാടിന്‍െറ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും കഥാവഴികളും ലോകത്തെവിടെയിരുന്നും ദൃശ്യരൂപേണ അടുത്തറിയാം.
തകഴിയെക്കുറിച്ച് തകഴി സ്മാരകസമിതി നിര്‍മിച്ച ഡോക്യുമെന്‍ററി യൂട്യൂബിലൂടെ കാണാം. കഥാകാരന്‍െറ ജന്മഗൃഹമായ തകഴി ശങ്കരമംഗലം തറവാടും അവിടെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും പുരസ്കാരങ്ങളും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഡോക്യുമെന്‍ററിയിലൂടെ കാണാം.
കാത്തയുമായുള്ള വിവാഹജീവിതം, കുട്ടനാട്ടിലെ വെള്ളപ്പൊക്കം, തകഴി സഞ്ചരിച്ച രാജ്യങ്ങള്‍, എഴുത്തുകാരുമായുള്ള ബന്ധങ്ങള്‍, തകഴിയുടെ ശബ്ദം എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാഹിത്യകാരന്‍ എം. മുകുന്ദനാണ് തകഴിയുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഡോക്യുമെന്‍ററിയുടെ ഓണ്‍ലൈന്‍ പ്രകാശനം സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.
പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് നല്‍കി ഡോക്യുമെന്‍ററിയുടെ സീഡി പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
 തകഴി പുരസ്കാരജേതാവ് പ്രഫ. ജി. ബാലചന്ദ്രന്‍, സ്മാരകസമിതി ചെയര്‍മാന്‍ പ്രഫ. തകഴി ശങ്കരനാരായണന്‍, സെക്രട്ടറി ദേവദത്ത് ജി. പുറക്കാട്, കെ. മോഹനന്‍, എസ്.ആര്‍. ശക്തിധരന്‍, എ. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്യുമെന്‍ററി സംവിധാനം ചെയ്ത എന്‍.എന്‍. ബൈജുവിനെ മന്ത്രി പൊന്നാടയണിയിച്ചു.
ഡോ.പി.ജെ. ഭാഗ്യലക്ഷ്മിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം രതീഷ് രാജപ്പനും ഛായാഗ്രഹണം ബിജു കൃഷ്ണനും ഡോ. രാജു മാവുങ്കല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കിഷോര്‍ ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT