തമിഴ് സാഹിത്യകാരി ചന്ദന ശെല്‍വി അന്തരിച്ചു

ആറാട്ടുപുഴ: തമിഴ് സാഹിത്യലോകത്ത് പ്രശസ്തയായ മലയാളി എഴുത്തുകാരി ചന്ദന ശെല്‍വിയെന്ന സന്ധ്യ (56) തൃക്കുന്നപ്പുഴയില്‍ അന്തരിച്ചു. ലോക തമിഴ് സമ്മേളനത്തിലടക്കം പ്രത്യേക ക്ഷണിതാവായിരുന്ന അവര്‍, ചൊവ്വാഴ്ച രാവിലെയാണ് ഭര്‍തൃഗൃഹമായ തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് ശാന്താലയത്തില്‍ മരിച്ചത്. ഭര്‍ത്താവ് പൊന്നപ്പനുമൊത്ത് ഹൊസൂരില്‍ താമസിച്ചിരുന്ന ചന്ദന ശെല്‍വി കുറച്ചുനാളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനത്തെുടര്‍ന്നാണ് തൃക്കുന്നപ്പുഴക്ക് പോന്നത്. തമിഴ്നാട്ടിലെ കവിയരങ്ങില്‍ പേരുകേട്ട ചന്ദന ശെല്‍വി അവിടുത്തെ കവികളുടെ സംഘടനയായ കവിജ്ജര്‍ ഉലക തമിഴ് പേരവൈയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. നിമിഷ കവിതകളുടെ രാജ്ഞി ആയാണ് ചന്ദന ശെല്‍വി തമിഴ്നാട്ടില്‍ അറിയപ്പെടുന്നത്. കവിയരങ്ങിന്‍െറ വേദിയില്‍ ഇരുന്നാണ് ഇവര്‍ കവിതകള്‍ എഴുതുന്നത്. തുടര്‍ന്ന് വേദിയില്‍ ഇത് ചൊല്ലുകയും അവിടെവെച്ച് തന്നെ പ്രസാധകര്‍ക്ക് കൈമാറുകയും ചെയ്യും. 80 കവിതകള്‍ പുസ്തകമാക്കിയിരുന്നു. തിരുവനന്തപുരം തെക്കത്തേറയില്‍ കുടുംബാംഗമാണ് സന്ധ്യ. ചന്ദന ശെല്‍വി രോഗബാധിതയായി കിടപ്പിലായ വിവരമൊന്നും തമിഴ് ആരാധകര്‍ അറിഞ്ഞിരുന്നില്ല. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT