കോഴിക്കോട്: കേരളത്തിന്‍െറ 150 വര്‍ഷത്തെ ചരിത്രം മലയാളത്തില്‍ എഴുതപ്പെട്ട നോവലുകളിലുണ്ടെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന്‍െറ സമഗ്രമായ രേഖകള്‍ സൂക്ഷിക്കുന്ന നിധി എന്ന നിലയില്‍ നോവലുകള്‍ മറ്റേത് സാഹിത്യത്തെക്കാളും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പി.എ. മുഹമ്മദ്കോയ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്യാമിന്‍. പി.എ. മുഹമ്മദ്കോയയുടെ സുല്‍ത്താന്‍വീട്, സുറുമയിട്ട കണ്ണുകള്‍ എന്നിവ കോഴിക്കോട്ടെ മുസ്ലിം ജീവിതത്തിന്‍െറ ചരിത്രം പറയുന്ന നോവലുകളാണ്. മുഹമ്മദ്കോയ എന്ന നോവലിസ്റ്റിന്‍െറ പ്രതിഭ പക്ഷേ തമസ്കരിക്കപ്പെട്ടു.
എന്നാല്‍ പ്രതിഭയുള്ള എഴുത്തുകാരെ അധികകാലം തമസ്കരിക്കാനാവില്ളെന്നതിന്‍െറ തെളിവാണ് മരിച്ച് 24 വര്‍ഷത്തിനുശേഷം പി.എ. മുഹമ്മദ്കോയയുടെ നോവലുകള്‍ ഇപ്പോഴും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നു എന്നത്. മുഹമ്മദ് കോയക്ക് പുനര്‍വായനയുടെ സ്മാരകം ഉണ്ടാകേണ്ടതുണ്ടെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. അളകാപുരിയില്‍ നടന്ന ചടങ്ങില്‍ യു.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. തന്‍െറ രചനാശേഷി മുഴുവന്‍ സാമൂഹിക പരിഷ്കരണത്തിനുവേണ്ടി വിനിയോഗിച്ച എഴുത്തുകാരനായിരുന്നു പി.എ. മുഹമ്മദ്കോയയെന്ന് എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. പി.എയുടെ നോവലുകള്‍ ഇനിയും ഒരുപാട് വായിക്കപ്പെടേണ്ടതുണ്ടെന്ന് കവി റഫീഖ്അഹമ്മദ് അഭിപ്രായപ്പെട്ടു. കെ.അബൂബക്കര്‍, ഡോ.ഷംഷാദ് ഹുസൈന്‍, ഡോ.എന്‍.പി.ഹാഫിസ് മുഹമ്മദ്, സി.കെ. താനൂര്‍, ഇ.വി. ഉസ്മാന്‍കോയ, ടി.വി. ബാലന്‍, ടി.പി. മമ്മുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹസന്‍ വാടിയില്‍ സ്വാഗതവും കെ.വി.സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.