ലണ്ടന്‍: കുറ്റാന്വേഷണ നോവലുകളിലൂടെ പ്രശസ്തയായ പി.ഡി. ജെയിംസ് (ഫില്ലിസ് ഡെറോത്തി ജയിംസ്-94) നിര്യാതയായി. ഓക്ഫര്‍ഫിലെ വീട്ടിലായിരുന്നു മരണം. ‘കവര്‍ ഹേര്‍ ഫേസ്’ എന്ന ആദ്യ നോവലിലൂടെതന്നെ പ്രശസ്തയായ പി.ഡി. ജെയിംസ് സൃഷ്ടിച്ച ആദം ദാല്‍ഗ്ളീഷ് എന്ന നായക കഥാപാത്രം ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി. ക്രൈം റൈറ്റേഴ്സ് അസോസിയേഷന്‍െറ ഡയമണ്ട് ഡാഗര്‍ അവാര്‍ഡ്, മിസ്റ്ററി റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 1991ല്‍ പ്രഭുസഭയില്‍ അംഗമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കൊപ്പമായിരുന്നു അവര്‍.
1920ല്‍ ജനിച്ച പി.ഡി. ജെയിംസ് 16ാം വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ഒരു ആശുപത്രിയില്‍ ജോലി നോക്കിയ അവര്‍ വൈകുന്നേരങ്ങളിലാണ് എഴുത്തിന് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.