ദുബൈ: യു.എ.ഇയിലെ പ്രവാസി ബുക് ട്രസ്റ്റിന്‍െറ ഈ വര്‍ഷത്തെ സര്‍ഗ സമീക്ഷ അവാര്‍ഡ് പി.കെ പാറക്കടവിന്. പാറക്കടവിന്‍െറ 'തെരഞ്ഞെടുത്ത കഥകള്‍' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കുഞ്ഞു കഥകളിലൂടെ മനുഷ്യജീവിതത്തിന്‍െറ വ്യത്യസ്ത തലങ്ങളെ അവതരിപ്പിക്കുന്ന പാറക്കടവിന്‍െറ കഥകള്‍ സമകാലിക മനുഷ്യാവസ്ഥകളുടെ ആവിഷ്കാരങ്ങളാണെന്ന് പുരസ്കാര സമിതി വിലയിരുത്തി. പി.കെ പാറക്കടവിന്‍െറ 'തെരഞ്ഞെടുത്ത കഥകള്‍' ഉള്‍പ്പെടെ 35ഓളം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
നവംബര്‍ രണ്ടാം വാരം ഷാര്‍ജയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അക്ബര്‍ കക്കട്ടില്‍, ബെന്യാമിന്‍, അര്‍ഷാദ് ബത്തേരി എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഈ പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.