തിരുവനന്തപുരം: സ്ത്രീയുടെ ജീവിതം എന്നത് സ്വാതന്ത്ര്യമില്ലായ്മയുടെതാണെന്ന് പ്രമുഖ എഴുത്തുകാരി സാറാതോമസ്. കെ.എ ബീനയുടെ ‘പെരുമഴയത്ത്’ പുസ്തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സാറാതോമസ്. തനിക്ക് ഒരിക്കലും സ്ത്രീയായത് കൊണ്ടാകണം ഒരിക്കലും സ്വാതന്ത്ര്യം ഒറ്റയ്ക്ക് നടന്ന് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍
പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ നാളത്തെ തലമുറയ്ക്ക് ഈ പാരതന്ത്ര്യം ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഉള്ള അന്തരീക്ഷം ഉണ്ടാകണം.
അവര്‍ പറഞ്ഞു.ഡി.സി ബുക്സിന്‍െറ പുസ്തകോല്‍സവത്തോട് അനുബന്ധിച്ചായിരുന്നു പുസ്തക പ്രകാശനം. കെ.എ ബീനയുടെ മാതാവ് അംബികാ നായര്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.ലക്ഷ്മി,ഗീതാനസീര്‍, ഡോ.രാധിക എസ്.നായര്‍, മീനാക്ഷി, കെ.എ ബീന എന്നിവര്‍ സംസാരിച്ചു. കെ.എ ബീനയുടെ ജീവിതത്തിലെ സൗഹൃദങ്ങളെ കുറിച്ചുള്ളതാണ് പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.