ജി സ്മാരക സാഹിത്യപുരസ്കാരം ഒ.എന്‍.വി കുറുപ്പിന്

കൊച്ചി: തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ജി സ്മാരക സാഹിത്യപുരസ്കാരം കവി ഒ.എന്‍.വി കുറുപ്പിന് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 22 ന് നടക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍  നല്‍കും. മഹാകവി ജി. ശങ്കരകുറുപ്പിന്‍െറ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന തൃക്കാക്കരയില്‍ അദ്ദേഹത്തെ കൂടുതലായി ഓര്‍മിക്കാനാണ് ഇത്തരമൊരു പുരസ്കാരം ഏര്‍പ്പെടുത്തിയതെന്ന് കവി ചെമ്മനം ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി. ശങ്കരകുറുപ്പിന്‍െറ കവിതാ സമാഹാരങ്ങളും കാവ്യങ്ങളും ഗവേഷണ പഠനത്തിന് ഉപയോഗിക്കുംവിധം ജി സ്മാരക സാഹിത്യ പഠനകേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.