വിവാദ ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോനിഗറിന്‍െറ ‘ഓണ്‍ ഹിന്ദുയിസം’ ('ഹിന്ദുമതത്തെപ്പറ്റി') വീണ്ടും ഇന്ത്യന്‍ വിപണിയിലത്തെി. ഹിന്ദുതീവ്രപക്ഷക്കാരുടെ എതിര്‍പ്പ് നേരിട്ടതിലൂടെ വിവാദമായതാണ് ഈ പുസ്തകം. ഒരാഴ്ചയായി പുസ്തകം ഡല്‍ഹിയിലെ പ്രമുഖ പുസ്തകക്കടകളില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സംസ്കാരത്തെപ്പറ്റിയും ഹിന്ദുമതത്തെപ്പറ്റിയും ആഴത്തില്‍ അറിവുള്ള അമേരിക്കന്‍ ഗവേഷകയാണ് വെന്‍ഡി ഡോനിഗര്‍. ഇവര്‍ 2009ല്‍ എഴുതിയ The Hindus: An Alternative History ഈ വര്‍ഷമാദ്യം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു. ഹിന്ദുത്വസംഘടന ശിക്ഷാ ബചാവോ ആന്ദോളനും അതിന്‍െറ കണ്‍വീനര്‍ ദീനാനാഥ് ബാത്രയും അയച്ച വക്കീല്‍നോട്ടീസിനെ തുടര്‍ന്നാണ് പ്രസാധകരായ പെന്‍ഗ്വിന്‍ പുസ്തകം പിന്‍വലിച്ചത്. കോടതിക്ക് പുറത്തുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരം പുസ്തകത്തിന്‍െറ ശേഷിക്കുന്ന പതിപ്പുകള്‍ ആറുമാസത്തിനകം കത്തിച്ചുകളയുമെന്നായിരുന്നു ധാരണ.
‘ഓണ്‍ ഹിന്ദുയിസ’ത്തിന്‍െറ പ്രസാധകരായ ആലിഫ് (Aleph) ബുക്ക് കമ്പനിയും ശിക്ഷാ ബചാവോ ആന്ദോളന്‍ അയച്ച നോട്ടീസ് കൈപ്പറ്റിയിരുന്നു. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാല്‍ പുസ്തകം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അതിന് മറുപടിയായി മൂന്ന് മാസം മുമ്പ്, പ്രശ്നത്തില്‍ ധാരണയായ ശേഷം മാത്രമേ പുതിയ കോപ്പി അച്ചടിക്കൂ എന്ന് പ്രസാധകര്‍ പ്രസ്താവനയിറക്കി. എന്തു പശ്ചാത്തലത്തിലാണ് പുസ്തകം വീണ്ടും അച്ചടിച്ചതെന്നോ, എന്ത് ഒത്തുതീര്‍പ്പാണ് നോട്ടീസ് അയച്ചവരുമായി എത്തിയതെന്നോ വ്യക്തമല്ല. ഇതേപ്പറ്റി തനിക്ക് ഒന്നുമറിയില്ളെന്നാണ് വെന്‍ഡി ഡോനിഗറുടെയും നിലപാട്. പുതിയ പുസ്കത്തിന്‍െറ പകര്‍പ്പുകള്‍ ഇതുവരെ വെന്‍ഡി ഡോനിഗര്‍ക്ക് ലഭിച്ചിട്ടില്ല. ഏതെങ്കിലും ഭാഗം ഒഴിവാക്കിയോ എന്ന കാര്യത്തില്‍ പ്രസാധകരും അഭിപ്രായം പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ, ഇപ്പോള്‍ നിരീക്ഷകരും വിമര്‍ശകരും ഒരുപോലെ തെരയുന്നത് എന്താണ് വീണ്ടും പുസ്തകം അച്ചടിക്കാന്‍ പ്രസാധകരെ പ്രേരിപ്പിച്ചതെന്നാണ്. ഹിന്ദുത്വ സംഘടനയെ ധിക്കരിച്ച് ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യ നിലപാടുകള്‍ക്കൊപ്പം നിലകൊള്ളാനുള്ള ആര്‍ജവം പ്രസാധകര്‍ കാണിക്കുമെന്ന് കരുതുക വയ്യ. പിടിവാശിക്കാരായ ശിക്ഷാ ബചാവോ ആന്ദോളന് നല്ല ബുദ്ധി തോന്നിയതാകുമോ? ഏതായാലും ഉത്തരത്തിനായി കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടിവരും.
ബി. ആര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.