ന്യൂഡല്‍ഹി: വിവാദ ബംഗ്ളാദേശ് എഴുത്തുകാരി തസ്ലിമാ നസ്റിന്‍െറ താമസാനുമതി (റെസിഡന്‍റ് പെര്‍മിറ്റ്) ഇന്ത്യ റദ്ദാക്കി. പകരം രണ്ടുമാസത്തെ വിസ അനുവദിച്ചു. ഇന്ത്യയുടെ നടപടി തന്‍െറ പ്രതീക്ഷക്കപ്പുറമുള്ളതും ദു$ഖകരമാണെന്നും തസ്ലിമ പ്രതികരിച്ചു.
ഒരു വര്‍ഷത്തെ വിസക്കും 2004 മുതല്‍ അനുവദിച്ചുവരുന്ന റെസിഡന്‍റ് പെര്‍മിറ്റ് പുതുക്കാനുമാണ് തസ്ലിമ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, രണ്ടുമാസത്തെ വിസ മാത്രം അനുവദിച്ച ആഭ്യന്തര മന്ത്രാലയം താമസാനുമതി റദ്ദാക്കി. വിസ അപേക്ഷയില്‍ പരിശോധന നടക്കുകയാണെന്നും അത് പൂര്‍ത്തിയാക്കിയ ശേഷമേ ദീര്‍ഘ വിസ നല്‍കുന്നത് തീരുമാനിക്കാനാവൂ എന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിലപാട്. ഉചിത തീരുമാനം വൈകാതെ എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, താമസാനുമതി റദ്ദാക്കിയതിനെപ്പറ്റി ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചില്ല.
ഇസ്ലാമിക വിരുദ്ധ രചനകളുടെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും വധഭീഷണിയും മൂലം 1994 ലാണ് തസ്ലിമ ബംഗ്ളാദേശ് വിടുന്നത്. അതിനുശേഷം അമേരിക്ക, സ്വീഡന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസിയായി ജീവിച്ച അവര്‍ 2004 ലാണ് ഇന്ത്യയില്‍ പ്രവാസ ജീവിതം തുടങ്ങുന്നത്. തുടര്‍ച്ചയായി അനുവദിക്കപ്പെട്ട വിസ വഴി മൂന്നുവര്‍ഷത്തോളം കൊല്‍ക്കത്തയിലായിരുന്നു താമസം. എന്നാല്‍, പശ്ചിമബംഗാളിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 2007ല്‍ തസ്ലിമ ഇന്ത്യ വിടുകയായിരുന്നു. സ്വീഡന്‍ പൗരയാണിപ്പോള്‍. കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കണമെന്ന ആഗ്രഹം പലവട്ടം എഴുത്തുകാരി പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ താമസാനുമതി റദ്ദാക്കിയത് തന്‍െറ സങ്കല്‍പത്തിനുമപ്പുറമാണെന്ന് തന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ തസ്ലിമ കുറിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ബ്രിട്ടണില്‍ നടക്കുന്ന വേള്‍ഡ് ഹ്യൂമനിസ്റ്റ്് കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി പോയ തസ്ലിമ ഇപ്പോള്‍ ഓക്സ്ഫോര്‍ഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.