ഡി.വിനയചന്ദ്രന്‍ ഒരു ‘യാത്ര’യായിരുന്നു....

കവി.ഡി. വിനയചന്ദ്രന്‍സ്മൃതികളുടെ ശോഭ നിറഞ്ഞ സായന്തനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള കൃതിയുടെ പ്രകാശനം ആരാധകര്‍ക്കും വായനക്കാര്‍ക്കും അപൂര്‍വമായ അനുഭവമായി മാറി. ചിന്ത ബുക്സ് പ്രസിദ്ധീകരിച്ച് പ്രദീപ് പനങ്ങാട് രചിച്ച ‘ഡി.വിനയചന്ദ്രന്‍ ഒരു ഓര്‍മ്മപുസ്തകം’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങാണ് വിനയചന്ദ്രന്‍ മാഷിന്‍െറ ഊഷ്മള സൗഹൃദങ്ങള്‍ അനുഭവിച്ചവരുടെയും ആ കവിതകള്‍ നെഞ്ചേറ്റിയവരുടെയും കൂട്ടായ്മയായത്. പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്    സുരേഷ്കുറുപ്പ്എം.എല്‍.എയായിരുന്നു. തലസ്ഥാനനഗരത്തിന് സുരേഷ്കുറുപ്പ് അപരിചിതനല്ളെങ്കിലും വിനയചന്ദ്രനുമായുള്ള അളവറ്റ സൗഹൃദമായിരുന്നു അദ്ദേഹത്തെ പുസ്തക ചടങ്ങില്‍ പങ്കെടുപ്പിച്ചതും. കവിതയ്ക്കായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍െറതെന്ന് സുരേഷ്കുറുപ്പ് അനുസ്മരിച്ചു. ക്ളാസ് മുറിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം പുറത്തത്തെുമ്പോള്‍ മറ്റൊരു ആളായിരുന്നു. കവിതയുടെ പിന്നാലെ അലഞ്ഞുകൊണ്ടിരിക്കുകയും സര്‍വജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരാധകനായതും വിനയചന്ദ്രന്‍ എന്ന വേറിട്ട ജീവിതത്തിന്‍െറ പ്രത്യേകതകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനം എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിച്ചു. ശുദ്ധഗ്രാമീണന്‍െറ നിഷ്കളങ്കതയും നഗരത്തിന്‍െറ കാപട്യങ്ങള്‍ പഠിക്കാതിരിക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രനെന്ന് സക്കറിയ അഭിപ്രായപ്പെട്ടു. ചില സാമര്‍ത്ഥ്യങ്ങളൂം അതിജീവന സാമര്‍ത്ഥ്യങ്ങളും ഇല്ലാതെ പോയി.  അതുകൊണ്ട് വിനയചന്ദ്രനെ വിലയിരുത്തപ്പെടാതെ പോകുകയായിരുന്നു.  മലയാള കവിതയില്‍ ആധുനികത കൊണ്ടുവന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഊര്‍ജസ്വലനായ കവിയായിരുന്നു വിനയനെന്നും സക്കറിയ പറഞ്ഞു. കവിതക്ക് പുതുജന്‍മം നല്‍കിയ എഴുപതുകളിലെ കൂട്ടത്തില്‍ വിനയനും ചുള്ളിക്കാടും അയ്യപ്പപണിക്കരും ഒക്കെ ഉണ്ടായിരുന്നു. കവിത അതുവരെ പോകാതിരുന്ന വിഷയങ്ങളിലേക്ക് കടന്നുചെല്ലുകയും വായനക്കാരുടെ മനസില്‍ തീപ്പൊരികള്‍ ഉണ്ടാക്കുകയും ചെയ്തു വിനയചന്ദ്രന്‍ അടക്കമുള്ളവര്‍. 70 ല്‍ ദല്‍ഹിയില്‍വെച്ച് കാവലാത്തിന്‍െറ നാടകം‘അവനവന്‍ കടമ്പ’ അവതരിപ്പിക്കുന്ന ചടങ്ങില്‍ വിനയചന്ദ്രന്‍ കവിത ചൊല്ലിയപ്പോള്‍ അതുകേട്ടവര്‍ ഞെട്ടുന്നത് താന്‍ കണ്ടു. ഇതുവരെ കേള്‍ക്കാത്ത ശബ്ദവും സ്ഫുടതയും കവിതയുടെ വരികളും. കവിതയെ അങ്ങനെ ജനങ്ങളുടെ ഇടയിലേക്ക് നയിക്കുകയും കവിതയ്ക്ക് പുതിയ മുഖം നല്‍കുകയും ചെയ്തു ഡി.വിനയചന്ദ്രന്‍ എന്നും സക്കറിയ പറഞ്ഞു.സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍, ബി.മുരളി, റഷ്യന്‍ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ രതീഷ് സി നായര്‍, പ്രദീപ് പനങ്ങാട്, വി.കെ ജോസഫ് 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT