Posted On
date_range Updated On
date_range പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള അന്തരിച്ചു.
പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരന്‍പിള്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്് ശനിയാഴ്ച രാത്രി 12 ന് മാവേലിക്കരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു നിര്യാണം. അദ്ദേഹത്തിന് 81 വയസായിരുന്നു. 1932 ഡിസംബര്‍ 12ന് കോട്ടയം ജില്ലയിലെ എരുമേലിയിലായിരുന്നു പരമേശ്വവരപിള്ള ജനിച്ചത്. പിതാവ്: വേലം പറമ്പില്‍ കൃഷ്ണപിള്ള. മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കോട്ടയം ബിഎഡ് സെന്‍്ററിന്‍്റെ ആദ്യ പ്രിന്‍സിപ്പല്‍ എരുമേലി പരമേശ്വരന്‍ പിള്ളയായിരുന്നു. വൈജ്ഞാനിക സാഹിത്യം ഉള്‍പ്പെടെ വിവിധമേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.