കോഴിക്കോട്: പാശ്ചാത്യ സംസ്കാരത്തില്‍നിന്ന് നമ്മുടെ സംസ്കാരം എത്രമാത്രം സവിശേഷമായി വേറിട്ടുനില്‍ക്കുന്നുവെന്ന് സൂക്ഷ്മാര്‍ഥത്തില്‍ അപഗ്രഥിക്കുകയാണ് പി. വത്സലയുടെ ‘ഗായത്രി’ എന്ന നോവല്‍ എന്ന് പ്രമുഖ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ പി. വത്സലയുടെ പുതിയ നോവല്‍ ‘ഗായത്രി’യുടെ ആദ്യപ്രതി യു.കെ. കുമാരന് നല്‍കി അളകാപുരിയില്‍ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്.പി.എസ്) പബ്ളിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. വെങ്കിടാചലം പുസ്തക പരിചയം നടത്തി. യു.കെ. കുമാരന്‍, എ. വിജയന്‍, ടി.പി. മമ്മു തുടങ്ങിയവര്‍ സംസാരിച്ചു. കെ. ശശിധരന്‍ സ്വാഗതവും പുതുക്കുടി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.