ആവിഷ്കാര സ്വാതന്ത്ര്യത്തിനായി എഴുത്തുകാരുടെ സംഗമം

 ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനുമായി എഴുത്തുകാരുടെ വന്‍ സംഗമം സാഹിത്യ അക്കാദമയില്‍ നടന്നു.  അമൃതാനന്ദമായി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിച്ചതിന്‍്റെയും ഡി.സി. ബുസ്കിനും രവി ഡി.സി യുടെ വീട്ടില്‍ ആക്രമണം നടന്നതിന്‍്റെയും സ്വാമി സന്ദീപാനന്ദക്കെതിരായ കൈയേറ്റത്തിന്‍്റെയും പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. 

സംവാദത്തില്‍കൂടിയാണ് സംസ്കാരം വളരുക എന്നും വിമര്‍ശിക്കാനുള്ള അവകാശം അതിന്‍്റെ ഭാഗമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ആനന്ദ് പറഞ്ഞു. കെ. വേണു, സാറാ ജോസഫ്, എം.എന്‍. കാരശേരി, സി.ആര്‍. പരമേശ്വരന്‍, എന്‍. മാധവന്‍കുട്ടി, പാര്‍വതി പവനന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എം പി പരമേശ്വരന്‍, യു. കലാനാഥന്‍, വൈശാഖന്‍, സിവിക് ചന്ദ്രന്‍, എന്‍.എം. പിയേഴ്സന്‍, രവി ഡി. സി., ഡോ.സി വിശ്വനാഥന്‍,സജീവന്‍ അന്തിക്കാട് തുടങ്ങി നിരവധിപേര്‍ പങ്കടെുത്തു. 
ഗെയ്ല്‍ ട്രെഡ്വെല്ലിന്‍്റെ വിശുദ്ധ നരകം എന്ന പുസ്തകത്തിന്‍്റെ മലയാള പതിപ്പ് സമ്മേളനത്തില്‍ കെ. വേണു  പ്രകാശനം ചെയ്തു. തിരുവനന്തപുരം മൈത്രി ബുക്സാണ് പ്രസാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT