തിരുവനന്തപുരം: കവയിത്രിയുടെ ഹോട്ടലിലേക്ക് മലയാളത്തിന്‍െറ സ്വന്തം എം.ടി യത്തെി. അപ്പോള്‍ അവര്‍ വിയര്‍ത്തൊലിച്ച് ഉച്ചയൂണ് വിളമ്പുന്ന തിരക്കിലായിരുന്നു. പരിപ്പ് പാത്രവുമായി നേട്ടോട്ടമോടുന്നതിനിടയ്ക്കാണ് ആരാണ് ശാലിനി ദേവാനന്ദ് എന്ന ഘന ഗംഭീര ശബ്ദവുമായി എം.ടി യുടെ നില്‍പ്പ് . എം.ടി വരുമെന്ന് അറിവുണ്ടായിരുന്നെങ്കിലും വരുമെന്ന് കരുതിയിരുന്നില്ല ശാലിനി. അവര്‍ അത്ഭുതത്തോടെ നില്‍ക്കുമ്പോള്‍ എം.ടി ഹോട്ടലിനകത്തൊരിടത്ത് ഇരുന്ന് വിശേഷങ്ങള്‍ ആരാഞ്ഞു. വിടര്‍ന്ന കണ്ണുകളില്‍ ആഹ്ളാദ കണ്ണീരുമായി ശാലിനി ദേവാനന്ദ് എന്ന കവയിത്രി എം.ടിയുടെ മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ വാര്‍ത്ത പെട്ടെന്ന് കാട്ടുതീയായി. ബേക്കറി ജംഗ്ഷനിലെ കവിതയെഴുതുന്ന സ്ത്രീ നടത്തുന്ന ഹോട്ടലില്‍ എം.ടി എത്തിയതറിഞ് ജനം കുതിച്ചത്തെി.
ഇതിനകം രണ്ട് കവിതാ സമാഹാരം പുറത്തിറക്കിയ ശാലിനി ദേവാനന്ദ് എന്ന മുപ്പത്തിയഞ്ച് കാരിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ കവിതാസമാഹാരം‘ അക്ഷരത്തുട്ടുകള്‍’ക്ക് അവതാരിക എഴുതിയത് സാക്ഷാല്‍ എം.ടിയാണ്. ഈ അവതാരിക ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തപാല്‍ വഴി ശാലിനിയുടെ ഹോട്ടലില്‍ എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റൊരു അനുഗ്രഹമായി എം.ടി എത്തിയതും. എം.ടി ശാലിനിയുടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കാനിരിക്കുകയും ചെയ്തു. നാടന്‍ ഊണും കോഴിത്തോരനും വറുത്ത മീനും കുടമ്പുളിയിട്ട് വറ്റിച്ച് വെച്ച മീന്‍കറിയും ഒക്കെ ’ആസ്വാദിച്ച് നന്നായി ഊണുകഴിച്ചിട്ടാണ് എം.ടി മടങ്ങിയതും.
പുസ്തകത്തിന്‍െറ അവതാരിക എം.ടിയെ കൊണ്ട് എഴുതിക്കണമെന്ന ശാലിനിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ എം.ടി ക്ക് എഴുതിയ കത്തും രണ്ട് പുസ്തകങ്ങളുടെ കോപ്പിയുമായിരുന്നു. വലിയ വിദ്യാഭ്യാസ യോഗ്യതയോ പകലന്തിയോളം ഉള്ള ജോലിക്കിടെ മതിയായ വായനക്കുള്ള സമയമോ ലഭിക്കാത്ത ഒരാളാണ് താനെന്ന് പറഞ്ഞ ശാലിനി ഈ പുസ്തകം തന്‍െറ ജീവിതാനുഭവങ്ങളാണെന്നാണ് എം.ടി ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയത്.
കവിതകള്‍ ഇഷ്ടമായാല്‍ അവതാരികകുറിപ്പ് എഴുതി അനുഗ്രഹിക്കണമെന്ന അപേക്ഷക്ക് മുന്നില്‍ ആറ് മാസങ്ങള്‍ കഴിഞ്ഞെ വായന നടക്കൂവെന്ന മറുപടി ആദ്യം എത്തി. എന്നാല്‍ നാലുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവതാരികയും എത്തുകയാരുന്നു. അനുഭവങ്ങള്‍ നിറക്കൂട്ടില്ലാതെ പിറന്നുവീഴുമ്പോഴാണ് കവിതയിലെ സത്യം കവിയുടെ സത്യമായി മാറുന്നത്. ആ മാറ്റത്തിന്‍െറ ദൃശ്യങ്ങള്‍ ഈ കവിതകളില്‍ ഞാന്‍ കാണുന്നു എന്നാണ് എം.ടി എഴുതിയത്. മുമ്പ് പരിധി ബുക്സ് പുറത്തിറക്കിയ ‘ഇലച്ചാര്‍ത്ത്’, ചിന്ത ബുക്സ് പുറത്തിറക്കിയ മഴനാര് എന്നിവയ്ക്ക് ഒ.എന്‍.വി, സുഗതകുമാരി എന്നിവരാണ് അവതാരിക എഴുതിയത്.
പുതിയ കവിതാസമാഹാരത്തിലെ ഒരു കവിതയിലെ ചില വരികള്‍ ഇവിടെ കുറിക്കുന്നു....ജീവിതത്തിലെ ഏറ്റവും വലിയ ശിക്ഷ ഏകാന്തതയാണ്. പറയാനുള്ളത് കേള്‍ക്കാനാളില്ലാതെ വരികയും കേള്‍ക്കാനുള്ളത് പറയാന്‍ ആളില്ലാതെ വരികയും...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.