തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറില്‍ നടന്ന പോരാട്ടങ്ങളുടെ സ്മൃതികളുമായി ‘മാര്‍ത്താണ്ഡവര്‍മ്മ’ നാടകം അവതരിപ്പിക്കപ്പെട്ടു. സി.വി രാമന്‍പിള്ളയുടെ 155 ാം ജന്മവാര്‍ഷികം പ്രമാണിച്ച് സി.വി രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്‍റ അഭിമുഖ്യത്തിലായിരുന്നു നാടകാവതരണം. സി.വിയുടെ മാര്‍ത്താണ്ഡവര്‍മ്മ നോവലിന്‍െറ പ്രസക്ത ഭാഗങ്ങളാണ് അരങ്ങിലത്തെിയത്. അനന്തപത്മനാഭന്‍ മരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ തയ്യാറാകാതെ അദ്ദേഹത്തെ മനസാ വരിച്ച് കഴിയുന്ന പാറുക്കുട്ടിയും അമ്മ കാര്‍ത്യായനിയുടെയും വാദപ്രതിവാദങ്ങളില്‍ നിന്നായിരുന്നു നാടകത്തിന്‍െറ തുടക്കം. അനന്തപത്മനാഭന്‍ മരിച്ചിട്ടില്ളെന്നും അദ്ദേഹത്തെ മാത്രമെ താന്‍ വിവാഹം കഴിക്കൂവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മകള്‍ക്ക് വലിയ രാജാവിന്‍െറ മകന്‍ തമ്പിയൂടെ വിവാഹാലോചന വന്ന കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നു അമ്മ. എന്നാല്‍ വിസമ്മതിക്കുന്ന മകളുടെ കാത്തിരിപ്പിനെ നീതീകരിച്ചുകൊണ്ട് അനന്തപത്മനാഭന്‍ ഭ്രാന്തന്‍ ചാന്നാനായും മാര്‍ത്താണ്ഡവര്‍മ്മയുടെ രക്ഷനായും നാടകത്തന്‍െറ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന നാടകത്തില്‍ അവസാനം ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. സുഭദ്രയെ കുടമണ്‍പിള്ള കുത്തികൊല്ലുന്ന രംഗവും ഒഴിവാക്കി. നോവല്‍ വായനയുടെ ആസ്വാദ്യം ഈ രംഗത്ത് നാടകത്തിലൂടെ നല്‍കാന്‍ കഴിയില്ല എന്നതിനാലാണ് ഈ ഭാഗം ഒഴിവാക്കിയത്രെ. നാടക രൂപാന്തരം നിര്‍വഹിച്ചത് ഡോ. പി വേണുഗോപാലന്‍ നായരായിരുന്നു. ഏകോപനം പി.സി സോമനും. സുഷമ,നിതുനാനെവിന്‍, എം.വി ഗോപകുമാര്‍,പി.സി സോമന്‍ തുടങ്ങിയവര്‍ അഭിനയിച്ചു. നാടത്തിനുമുമ്പ് മാര്‍ത്താണ്ഡവര്‍മ്മ ജയന്തി സമ്മേളനം നടന്നു. ഡോ.ജോര്‍ജ് ഓണക്കൂര്‍ ആമുഖപ്രഭാഷണം നടത്തി. സുഗതകുമാരി സി.വി രാമന്‍പിള്ള സ്മാരക പ്രഭാഷണം നടത്തി. സരസ്വതി സമ്മാനം നേടിയ സുഗതകുമാരിയെ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.