തിരുവനന്തപുരം: കവി. ഓ.എന്‍.വി കുറുപ്പിന്‍െറ 83 ാം ജന്‍മദിനം പ്രമാണിച്ച് മധുരം ഗായതി നൃത്തരാഗ സന്ധ്യ മെയ് 26 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിഭിന്ന മേഖലകളിലെ 83 വിശിഷ്ട വ്യക്തികള്‍ 83 മണ്‍ചെരാതുകളില്‍ വെട്ടം പകര്‍ന്ന് കവിയെ ആദരിക്കും. ഓ.എന്‍.വിയുടെ തെരെഞ്ഞടുത്ത കവിതകളും ഗാനങ്ങളും ചടങ്ങില്‍ അവതരിപ്പിക്കും.ഗാനമേളയും നടക്കും. ചടങ്ങില്‍ ‘ടീം ഐ ടു ഐ ന്യൂസ് ’ മലയാളം ന്യൂസ് പോര്‍ട്ടലിന്‍െറ പ്രകാശനവും നടക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , ടീം ഐ ടു ഐ , ലയണ്‍സ് ക്ളബ്, ടെലിവിഷന്‍ കലാകാരന്‍മാരുടെ സംഘടനയായ ‘കോണ്‍ടാക്റ്റ്’ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍ തമ്പാന്‍, സുനില്‍മാത്യൂ, പ്രൊ. എ.കൃഷ്ണകുമാര്‍, മുഹമ്മദ് ഷാ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.