വൈക്കം: വൈക്കം മുഹമ്മദ് ബഷീറിന്‍െറ 19ാമത് ചരമവാര്‍ഷികാനുസ്മരണം ജന്മനാടായ തലയോലപ്പറമ്പില്‍ ജൂലൈ അഞ്ചിനു നടക്കും. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഈ വര്‍ഷം ബഷീറിന്‍റ അനുസ്മരണം ഇമ്മിണിവല്യ ചടങ്ങായാണ് സംഘടിപ്പിക്കുന്നതെന്ന് ബഷീര്‍ സ്മാരസമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോനും ഫെഡറല്‍ ബാങ്ക് തലയോലപ്പറമ്പ് ശാഖാ സീനിയര്‍ മാനേജര്‍ മാത്യു ജോര്‍ജും അറിയിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്‍റര്‍, ബഷീര്‍ സ്മാരക ഗവ. യു.പി സ്കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവ. യു.പി സ്കൂള്‍ ഹാളില്‍ രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രഫ. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തും.
വായനക്കാര്‍ക്ക് നഷ്ടമാകുകയായിരുന്ന ബഷീറിന്‍െറ നിരവധി ആദ്യകാല രചനകള്‍ കണ്ടത്തെി പ്രസിദ്ധീകരിക്കാന്‍ സഹായിച്ച സാഹിത്യ ഗവേഷകനും ബഷീര്‍പ്രേമിയും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കെ.എം. ചുമ്മാറിനെ (പാലാ-പ്രവിത്താനം) അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആദരിക്കും.
ബാല്യകാലസഖി വിദ്യാഭ്യാസ എന്‍ഡോവ്മെന്‍റ് വിതരണം ബഷീര്‍ സ്മാരസമിതി എക്സിക്യൂട്ടീവ് ഡയറക്ടറും ഡി.സി.സി പ്രസിഡന്‍റുമായ അഡ്വ. ടോമി കല്ലാനി നിര്‍വഹിക്കും. ശ്രേഷ്ഠഭാഷ പദവി ലഭിച്ചതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ അഭിനന്ദിച്ചു ബഷീര്‍ സ്മാരസമിതിയുടെ കൃതജ്ഞതപത്രം ഗ്രന്ഥകാരന്‍ സണ്ണി ചെറിയാന്‍ സമര്‍പ്പിക്കും.
എഴുത്തുകാരി എം. സരിത വര്‍മ, ചലച്ചിത്ര സംവിധായകരായ പ്രമോദ് പയ്യന്നൂര്‍, ബി. ഉണ്ണിക്കൃഷ്ണന്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെലിനാമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം കെ.എ. അയ്യപ്പന്‍, ഡോ. യു. ഷംല, പ്രഫ. ടി.ഡി. മാത്യു, അബ്ദുല്‍ ആപ്പാഞ്ചിറ, മോഹനന്‍ ഡി. ബാബു, അഡ്വ. എന്‍.ചന്ദ്രബാബു, ഡോ. അംബിക എ. നായര്‍, അഡ്വ. വി.വി. സത്യന്‍, പി.ജി. തങ്കമ്മ, ടി.പി. ആനന്ദവല്ലി, ആനി തോമസ്, ജോസ് ജെയിംസ് നിലപ്പന, കെ.വി.കരുണാകരന്‍, ടി.ആര്‍. വിശ്വംഭരന്‍, എം.ജെ. ജോര്‍ജ്, വിജയമ്മ ബാബു, ഇ.കെ. രാധാകൃഷ്ണന്‍, സുധാംശൂ, എം.കെ. ഷിബു, സുധീഷ് ആറ്റുപുറം, പി.എ. ഷാജി എന്നിവരും ബഷീര്‍ കഥാപാത്രങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതോടനുബന്ധിച്ച് ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും വില്‍പനയും ബഷീര്‍ ചിതപ്രദര്‍ശനവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.