സന്ധ്യയുടെ കവിതയില്‍ തെറ്റ് കാണുന്നവര്‍ക്ക് തകരാര്‍ -ബാബുപോള്‍

തിരുവനന്തപുരം: വിവാദ കവിതയെഴുതിയതിന്‍െറ പേരില്‍ ഡി.ജി.പി വിശദീകരണം ആവശ്യപ്പെട്ട എ.ഡി.ജി.പി ബി.സന്ധ്യക്ക് മുന്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി കൂടിയായിരുന്ന ഡി. ബാബുപോളിന്‍െറ പൂര്‍ണ പിന്തുണ. സന്ധ്യയുടെ കവിത വായിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നെങ്കില്‍ അത് സന്ധ്യയുടെ പേനയുടെ കുഴപ്പം കൊണ്ടല്ല. വായിക്കുന്നവരുടെ മനസ്സിന്‍െറ തകരാറാണ് -ബാബുപോള്‍ പറഞ്ഞു. 
അനീതി കാണുമ്പോഴാണ് കവിത ജനിക്കുന്നതെന്നും ആദികവിയായ വാല്മീകി ആദ്യമായെഴുതിയത് അനീതി കണ്ടപ്പോഴാണെന്നും തുടര്‍ന്ന് സംസാരിച്ച സന്ധ്യ  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT