തിരുവനന്തപുരം: കേശവദേവ് സ്മാരക ട്രസ്റ്റും ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.കേശവദേവ് സാഹിത്യപുരസ്കാരവും ഡയാബ്സ്ക്രീന്‍ പുരസ്കാരവും പ്രഖ്യാപിച്ചു. പ്രഫ. ഒ.എന്‍.വി കുറുപ്പാണ് കേശവദേവ് സാഹിത്യപുരസ്കാരത്തിന് അര്‍ഹനായത്. തിരുവനന്തപും മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി വിഭാഗം പ്രഫസറും നടനും ഹാസസാഹിത്യകാരനുമായ ഡോ. തോമസ് മാത്യുവിനാണ് ഡയാബ്സ്ക്രീന്‍ പുരസ്കാരം.
25,000 രൂപയും പ്രശസ്തി പത്രവും ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന അവാര്‍ഡുകള്‍ ആഗസ്റ്റ് 13ന് വൈകുന്നേരം നാലിന് മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യപുരസ്കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡയാബ്സ്ക്രീന്‍ പുരസ്കാര നിര്‍ണയ സമിതി അംഗം ഡോ. പി.ജി. ബാലഗോപാല്‍, ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ സീതാലക്ഷമി ദേവ്, വിജയകൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.