എഴുത്തിന്‍െറ വഴിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂറിനെ ഡിസംബര്‍ 18 ന് തിരുവനന്തപുരം പബ്ളിക് ലൈബ്രറിയുടെ അഭിമുഖ്യത്തില്‍ ആദരിക്കുന്നു. നോവലുകളുടെയും സിനിമാക്കഥകളിലൂടെയും മലയാളികളുടെ ആസ്വാദന തലത്തില്‍ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികള്‍ നടത്തിയ ഓണക്കൂറിന് ഈ ആദരവ് നല്‍കുന്നത് അദ്ദേഹത്തിന്‍െറ ശിഷ്യരും സഹൃദയരും ഒക്കെ മുന്‍കൈയെടുത്താണ്. ഏതൊരു എഴുത്തുകാരനും എഴുതി തുടങ്ങിയിട്ട് അര നൂറ്റാണ്ട് കാലം എന്നത് അഭിമാനകരമായ കാലമാണ്. ‘ഡോ.ജോര്‍ജ് ഓണക്കൂര്‍, സര്‍ഗ ജീവിതത്തിന്‍െ അരനൂറ്റാണ്ട്’ ആഘോഷ പരിപാടി ഡിസംബര്‍ 18 ന് തിരുവനന്തപുരം പബ്ളിക് ലൈബ്രറി ഹാളില്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.