സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ പ്രസംഗമത്സരം

തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍റ ആഭിമുഖ്യത്തില്‍ അഴീക്കോടിന്‍െറ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മേയ് 11ന്  തൃശൂര്‍ ഗവ. ട്രെയ്നിങ് കോളജിലാണ് മത്സരം. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പങ്കെടുക്കാമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  
‘അഴീക്കോടില്ലാത്ത ലോകം’ എന്ന വിഷയത്തില്‍ ഏഴുമിനിറ്റാണ് പ്രസംഗിക്കേ ണ്ടത്.

മേയ് അഞ്ചിനകം പേര് നല്‍കണം. 12ന് അഴീക്കോടിന്‍െറ വീടിനുസമീപം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ ക്ക് സമ്മാനം നല്‍കും. സുകുമാര്‍ അഴീക്കോടിന്‍റ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്  വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും എന്‍. രാജഗോപാല്‍, പ്രിന്‍സിപ്പല്‍, വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൃശൂര്‍ ഒന്ന് എന്ന വിലാസത്തിലോ 9446066314, 9447260688, 9447935259 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. രാജന്‍, സെക്രട്ടറി ശിവന്‍ മഠത്തില്‍, വൈസ് ചെയര്‍മാന്‍ ജയരാജ് വാര്യര്‍, ഡോ. ത്രേസ്യാ ഡയസ്, പി.ഐ. സുരേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.