കുട്ടികളുടെ വായനോൽസവം

ഷാർജ: പത്തുദിവസം നീണ്ടു നിന്ന ഷാര്‍ജയിലെ കുട്ടികളുടെ വായനോല്‍സവത്തിന് ഇന്ന് തിരശ്ലീല വീഴും. വാരാന്ത്യ അവധി കൂടി ആയതിനാല്‍ അവസാനദിവസം കുട്ടികളുടെ വലിയ തിരക്കാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.

ഷാര്‍ജ ചില്‍ഡ്രന്‍സ് ഫെസ്റ്റിവെലില്‍ എത്തിയ കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കഴിഞ്ഞവര്‍ഷം രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ എത്തിയ മേളയില്‍ ഈ വര്‍ഷം മൂന്നു ലക്ഷത്തിലേറെ കുട്ടികളെയാണ് ഷാര്‍ജ ബുക്ക് അതോറിറ്റി പ്രതീക്ഷിക്കുന്നത്. വായനയെ സ്നേഹിക്കുന്നവർക്കും എഴുത്തുകാരായ കുട്ടികള്‍ക്കും മേള വലിയ അവസരമാണ് തുറന്നുകൊടുത്തത്.

അവസാനദിവസം രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് പരിപാടികള്‍. എട്ടുവയസുള്ള ഇന്ത്യന്‍ എഴുത്തുകാരി അനാഹിത ചൗഹാന്‍റെ പുസ്തക പ്രകാശനത്തിനും മേള വേദിയാകും. വിവിധ വേദികളിലായി 54 പരിപാടികള്‍ക്കാണ് ശനിയാഴ്ച മേള സാക്ഷിയാവുക.

Tags:    
News Summary - Childrens readingfestival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT