നന്മയുടെ പൊന്‍ശിഖരങ്ങള്‍

മൂവാണ്ടന്‍, മല്‍ഗോവ, ഗോമങ്ങ, ഈന്തന്‍ എന്നിങ്ങനെ പലതരം നാട്ടുമാവുകളുടെ തൈകള്‍ വില്‍ക്കുന്ന ആളിന്‍െറ അടുത്തത്തെിയപ്പോള്‍ അവന്‍ തന്‍െറ അപ്പൂപ്പനോട് പറഞ്ഞു.

അപ്പൂപ്പാ എനിക്കും ഒരു മാവിന്‍തൈ വേണം. ഞാനത് നന്നായി വളര്‍ത്തും.

അവന്‍െറ ആഗ്രഹംകേട്ട് അപ്പൂപ്പന്‍ ഒരു മൂവാണ്ടന്‍ മാവിന്‍തൈ വാങ്ങിക്കൊടുത്തു. അത് വീട്ടില്‍ കൊണ്ടുപോയി അവന്‍ കിടക്കുന്ന മുറിയില്‍ നിന്നാല്‍ കാണാന്‍ പാകത്തിന് അത് കൊണ്ടുവന്നു നട്ടു. എല്ലാ ദിവസവും അതിന് വെള്ളം നനച്ചിട്ടേ അവന്‍ പ്രാതല്‍ കഴിക്കൂ. അങ്ങനെ അവധിക്കാലം വന്നത്തെി. സ്കൂള്‍ അടച്ചു. അവധിക്ക് അമ്മാവന്‍െറ വീട്ടില്‍ നില്‍ക്കാന്‍ പോയ അവന്‍ തിരികെ വന്നപ്പോള്‍ കാണുന്നത് വെള്ളം നല്‍കാതെ വാടിനില്‍ക്കുന്ന തന്‍െറ മൂവാണ്ടന്‍ മാവിനെയാണ്. ഇതുകണ്ട് വിഷമിച്ച ആ മാവിതൈ പല ദിവസങ്ങള്‍കൊണ്ട് വെള്ളം ഒഴിച്ചു ശരിയാക്കിയെടുത്തു.

നാളുകള്‍ കഴിഞ്ഞ് നല്ല മഴ ഓരോ മരവും ഒടിയുന്ന ശബ്ദം. ഇത് അവനെ വല്ലാതെ ഭയപ്പെടുത്തി മഴ അവസാനിച്ചുകഴിഞ്ഞു. വന്നുനോക്കുമ്പോള്‍ മാവിന്‍െറ ഇലകളും ശചറിയ ശിഖരവും ഒടിഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്ന് മനസ്സിലായപ്പോള്‍ അവന് വളരെ ആശ്വാസമായി. പടര്‍ന്നു പന്തലിച്ച ഈ മാവ് പല വഴിയാത്രികര്‍ക്കും കളിക്കാന്‍ വരുന്ന കുട്ടികള്‍ക്കും തണലായി മാറി. അവന്‍ ഇതിനുചുറ്റും ഇരിക്കാന്‍ ഇരിപ്പിടമുണ്ടാക്കി.

അങ്ങനെ കാലങ്ങള്‍ കഴിഞ്ഞുപോയി. ഈ മാവിനോടുള്ള സ്നേഹവും പരിചരണവും അവന്‍െറ മകന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അച്ഛന്‍െറ ഓരോ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ ഈ മരം വെട്ടേണ്ട സമയമായി ഓരോ ശകുനങ്ങള്‍ എന്നാല്‍ മരം വെട്ടാന്‍ അയാള്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഒരുനാള്‍ അയാള്‍ തീര്‍ഥാടനത്തിന് പോയ സമയം അയാളുടെ മകന്‍ മാവില്‍നിന്നും കുറേ ശിഖരങ്ങള്‍ വെട്ടി പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.

തീര്‍ഥാടനത്തിനുപോയി തിരിച്ചുവന്ന അയാള്‍ മാവിന്‍െറ ശിഖരം വെട്ടിയതറിഞ്ഞ് മനം നൊന്തുകരഞ്ഞു.

അയാള്‍ വാര്‍ധക്യം ഇരട്ടിച്ച് കിടപ്പിലായി. ഒരു ഇടവപാതിക്കാലം ഇടിയും മഴയും കാറ്റും തകൃതിയായി നടക്കുന്നു. ഒരു പാതിരാത്രി സമയം മരങ്ങള്‍ പലതും ഒടിഞ്ഞുവീഴുന്ന ശബ്ദം അയാളെ ആകെ അസ്വസ്ഥനാക്കി. ആ കൊടുങ്കാറ്റില്‍ പെട്ടെന്നൊരു ഇടിമുഴക്കം വീട് പെട്ടെന്ന് നിശബ്ദമായി. ഉടനെ മാവ് വീഴുന്ന ശബ്ദവും. എല്ലാം നിശബ്ദം.

പിറ്റേന്നു രാവിലെ അയാളുടെ ശവസംസ്കാര ചടങ്ങില്‍ തന്‍െറ മാവിന്‍െറ തടികളാണ് ദഹിപ്പിക്കാന്‍ ഉപയോഗിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.