യാത്രകളുടെ തോഴനെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ കെ.ആര്‍ അജയന്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്‍െറ യാത്രകള്‍ എപ്പോഴും കൊടുമുടികളുടെ ഹൃദയമിടിപ്പുകള്‍ തിരക്കിയായിരിക്കും. പ്രത്യേകിച്ചും ഏറ്റവും ക്ളേശകരമായ യാത്രകളായിരിക്കും അജയന്‍ നടത്തുന്നതും. ഓരോ യാത്രയും കഴിയുമ്പോള്‍ അതിന്‍െറ അനുഭവങ്ങള്‍ എഴുതുകയും ചെയ്യും. അപ്പോഴെല്ലാം ത്രില്ലടിപ്പിക്കുന്ന യാത്രകളായി ആ എഴുത്ത് വായനക്കാരെ പിന്തുടരുകയും ചെയ്യും. ‘നന്ദാദേവി മറ്റൊരു ഹിമാലയം’ എന്ന കൃതി ഇന്ത്യയിലെ രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ്. പ്രസാധകര്‍ മാതൃഭൂമി ബുക്സ്. വില: 65 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.