മഞ്ജുവാര്യര്‍ ഇന്ന് അരങ്ങിലെത്തും; കാവാലത്തിന്‍െറ ശകുന്തളയായി

വൈകീട്ട് 6.30ന് വഴുതക്കാട് ടാഗോര്‍ തിയറ്ററിലാണ് കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ ശാകുന്തളം നാടകം അരങ്ങേറുന്നത്. ശകുന്തളയായി താന്‍ വേഷമിടുമ്പോള്‍ കാവാലംസാര്‍ മുന്നില്‍ കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നെന്നും കാവാലത്തിന്‍െറ അദൃശ്യസാന്നിധ്യം ഒപ്പം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും നാടകത്തിന്‍െറ അവസാനവട്ട റിഹേഴ്സലിനിടെ മഞ്ജുവാര്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മഞ്ജുവാര്യര്‍ നാടകത്തില്‍ അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.

സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തിന്‍െറ നിര്‍മാണവും മഞ്ജുതന്നെയാണ് നിര്‍വഹിക്കുന്നത്. കഥകളിയുടെയും കൂടിയാട്ടത്തിന്‍െറയും അഭിനയരീതികള്‍ സന്നിവേശിച്ചാണ് കാവാലം ശാകുന്തളം ഒരുക്കിയത്. നാടകത്തിലെ സംഭാഷണങ്ങള്‍പോലും സംഗീതാത്മകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഭാഷണത്തിനൊപ്പം പാട്ടുകളും തത്സമയമാണെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിലില്‍ നാടകം അരങ്ങിലത്തെിക്കാനാണ് കാവാലം കരുതിയിരുന്നതെങ്കിലും സാധിച്ചില്ല.

കാവാലത്തിന്‍െറ 'കര്‍ണഭാരം' നാടകത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 'ലങ്കാലക്ഷ്മി' നാടകത്തില്‍ നടന്‍ മുരളിയും അരങ്ങിലത്തെി.
ഇന്ന് അവതരിപ്പിക്കുന്ന 'അഭിജ്ഞാന ശാകുന്തള'ത്തില്‍ ദുഷ്യന്തനായി വേദിയില്‍ എത്തുന്നത് 30 വര്‍ഷമായി സോപാനം നാടകക്കളരിയില്‍ കലാകാരനായി പ്രവര്‍ത്തിക്കുന്ന ഗിരീഷാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.