പത്രമോഫിസിലേക്ക് ഒരുപാട് കത്തുകള്‍ വരും. ജനങ്ങളുടെ കത്തുകള്‍ ചേര്‍ക്കാവുന്ന തരം പത്രമാണ് എന്‍െറ ചുമതലയിലുള്ളത്. സ്ഥിരം കത്തെഴുതുന്ന വായനക്കാരില്‍ പി.കെ. സദാശിവ സുന്ദരയ്യര്‍ ശല്യക്കാരനല്ല. പഴയ കത്തുകളെ കുറിച്ചയാള്‍ പരാമര്‍ശിക്കാറില്ല. ഫോണ്‍ വിളിച്ച് അന്വേഷിക്കാറുമില്ല. വന്നാല്‍ വന്നു. ഇല്ളെങ്കില്‍ ഇല്ല. മനോഹരമായ കൈപ്പടയില്‍ അയാള്‍ നഗരത്തിലെ കാതലായ പ്രശ്നങ്ങള്‍ വിവരിക്കും. സര്‍ക്കാറിന്‍െറ ചില നടപടികളെ സഭ്യമായി വിമര്‍ശിക്കും. പ്രൗഢഗംഭീരനും മാന്യനുമായ ഒരു മനുഷ്യനാണ് എന്‍െറ മനസ്സില്‍.
ഈയടുത്ത ഒരു ദിവസം ഓഫിസില്‍ ചെന്നപ്പോള്‍ കത്തുകളുടെ കൂട്ടത്തില്‍ ഫ്രം അഡ്രസില്‍ സദാശിവ സുന്ദരയ്യര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അയാളുടെ വടിവുള്ള അക്ഷരമല്ല. അയാളെഴുതിയതല്ളേ..? കത്ത് പൊട്ടിച്ചു. ഉള്ളടക്കം:
സര്‍, ഞാന്‍ കരയുകയാണ് സര്‍. കരമനയിലെ ഹോട്ടലില്‍ വെച്ച് മേശ നന്നായി തുടച്ചില്ളെന്നുപറഞ്ഞ് സൂപ്പര്‍വൈസര്‍ തിളച്ച വെള്ളമെടുത്ത് എന്‍െറ കൈയിലൊഴിച്ചു. കൈ വെന്തുപോയി സര്‍. ഞാന്‍ കരമന പൊലീസ് സ്റ്റേഷനിലും മനുഷ്യാവകാശ കമീഷനിലും കമീഷണര്‍ക്കുമെല്ലാം പരാതി അയക്കാന്‍ പോവുകയാണ്. ഈ കത്ത് സര്‍ എന്തായാലും കൊടുക്കണം. അവന്‍െറ പേര് രാജു സ്വാമി. തിരുനെല്‍വേലിക്കാരന്‍. മുച്ചിറിയനാണ്. മേശ തുടക്കുന്ന പയ്യന്മാരോട് ഇവന്‍ മേശപ്പുറം മണപ്പിച്ചുനോക്കാന്‍ പറയും. നന്നായി തുടച്ചില്ളെന്നുതോന്നിയാല്‍ തലപിടിച്ച് ഒറ്റ ഇടി. മൂക്കിന്‍െറ പാലം പൊട്ടി രക്തം വരും. അവനെ വിടരുത് സര്‍. ‘പയ്യന്മാര്‍ സൂക്ഷിക്കണം. മുച്ചിറിയന്‍ സിറ്റിയില്‍’ എന്നു തന്നെ തലക്കെട്ട് വരണം. കൊടുക്കണേ സര്‍!
സ്വന്തം
പി.കെ. സദാശിവ സുന്ദരയ്യര്‍.
ചിത്രീകരണം: വി.ആര്‍. രാഗേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.