പുല്‍ക്കൊടിയും വൃക്ഷവും

‘ഇത്തിരി സൂര്യവെളിച്ചം, ഇത്തിരി ഇളംകാറ്റ്
എനിക്കുകൂടി തന്നുകൂടേ?’
പുല്‍ക്കൊടി വന്‍വൃക്ഷത്തോട് ചോദിച്ചു.
‘നീ വെറും പുല്‍ക്കൊടി. എന്‍െറ തണലില്‍
നിന്നാല്‍ മതി.’ -വൃക്ഷം മൊഴിഞ്ഞു.
പെട്ടെന്ന് പേമാരിയും കൊടുങ്കാറ്റും വന്ന്
വൃക്ഷത്തിന്‍െറ ചെകിട്ടത്തടിച്ചു.
കടപുഴകുംനേരം വന്‍വൃക്ഷത്തോട് പുല്‍ക്കൊടി പറഞ്ഞു:
‘മര്‍ദിതന്‍െറ പ്രാര്‍ഥന നിന്‍െറ നിബിഡ ഇലകള്‍ക്ക് തടഞ്ഞുനിര്‍ത്താനാവില്ല.’

 

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT