‘ഉമ്മാ നിങ്ങക്കിവിടെ സുഖമായിരിക്കും... ഉമ്മാ ആരും നിങ്ങളെ ശല്യപ്പെടുത്തില്ല. ഞാനെന്തു ചെയ്യാനാണുമ്മാ... എനിക്കും ഓള്‍ക്കും തിരിച്ചുപോയല്ളേ പറ്റൂ... ഇവിടിരുന്നാ നിങ്ങക്ക് ആകാശം കാണാം, താഴെ റോഡ് കാണാം. എല്ലാം കാണാം. ഉമ്മാ നിങ്ങളാശിച്ചതുപോലെ ശാന്തീം സമാധാനോം നിറഞ്ഞ ഒരിടം. നിങ്ങടെ ഭാഗത്തുമുണ്ട് തെറ്റ്. ഇല്ളേ ഉമ്മാ? നിങ്ങള് റിമോട്ട് കണ്‍ട്രോളറ് ഒളിപ്പിച്ചുവെക്കുന്നതും ദിനപത്രങ്ങള്‍ കത്തിക്കുന്നതുമൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്ന്...
ഈ ലോകം ഇങ്ങനാണുമ്മാ.. ഉമ്മാ നിങ്ങള് ആരോടും മിണ്ടാണ്ട് മുറീലടച്ചിരുന്നാ ലോകത്തിന് വല്ല മാറ്റോണ്ടാവുമോ ഉമ്മാ? ഉമ്മാ, നിങ്ങളെക്കണ്ടായിരുന്ന് പലതും ഞാന്‍ പഠിച്ചിരുന്നത്. എന്നാലിപ്പോ എന്നെക്കണ്ട് പലതും നിങ്ങള്‍ പഠിക്കണമുമ്മാ. ലോകത്തെപ്പേടിച്ച് ഒളിച്ചിരിക്കാതെ ലോകത്തോടൊപ്പം ഞാന്‍ ഓടുന്നത് നിങ്ങള്‍ കാണുന്നില്ളേ. ഉമ്മാ, ഇതും വീട്ടിലെ മുറിപോലെ കരുതി നിങ്ങള്‍ സമാധാനിക്ക്. എനിക്ക് തിരിച്ചുപോയല്ളേ പറ്റൂ.
ഉമ്മാ, ഞാന്‍ പറയുന്നത് വല്ളോം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
ചിത്രീകരണം: അഞ്ചും റിസ്വി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.