കുഞ്ഞുമാലാഖമാര്‍ക്കായ്...

കാണുന്നു ഞാന്‍ നിന്‍റെ കുഞ്ഞിളം മിഴികളില്‍
നോവിനാല്‍ വേവുന്ന പിഞ്ചു മനം
പൊക്കിപ്പിടിച്ചൊരാ മാലാഖകൈകളും
ചോരത്തുടിപ്പാര്‍ന്നൊരാ കവിളിണകളും
മുത്തിമണത്തി നിന്നരികിലായ് വന്നിട്ടു
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരഞ്ഞിടാന്‍
വെമ്പുന്നതെന്നുടെ യമ്മമനം

മുഖപുസ്തകത്തില്‍ ദയനീയ ചിത്രം
വാര്‍ന്നൊഴുക്കീടുന്നു ഓമനേ ഓര്‍മകള്‍

വിളറിയ മേനിയില്‍ നിന്നുമെന്‍ രക്തം
ഊറ്റിയെടുത്തു പകര്‍ന്നു കൊടുത്തു
കിളിര്‍ത്തൊരു ചെമ്പനീര്‍ ചെടിയിലായല്‍പ്പം
കുഞ്ഞിളം പൂവുകള്‍ വിരിയാനൊരുങ്ങവെ
മന്ദമായ് ഇതളുകള്‍ വിടരാനൊരുങ്ങവെ
വാടിക്കുഴഞ്ഞുപോയ് തണ്ടും ഇലകളും
വാടില്ളേ ഇനിയതിന്‍ കുഞ്ഞിളം പൂവുകള്‍


കാക്കണേ നാഥായീ പിഞ്ചിളം പൂക്കളെ
വാടാതെ നോക്കണേ ഈ മാലാഖ മലരുകള്‍...
              

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT