എഴുത്തുകാരനല്ലാതിരുന്നിട്ടും എഴുതാന്‍ പ്രേരിപ്പിച്ചത് തന്‍െറ രാഷ്ട്രീയ ജീവിതത്തിനിടയില്‍ മനസ്സില്‍ തട്ടിയ യാഥാര്‍ത്ഥ്യങ്ങളായിരുന്നെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. റിട്ട.കോളജ് അധ്യാപകനായ എ.എം. വാസുദേവന്‍ പിള്ളയുടെ 'വനസ്ഥലി' എന്ന പുസ്തകം പ്രകാശനം ചെയ്യകയായിരുന്നു അദ്ദേഹം.
പച്ചയായ യാഥാര്‍ത്ഥ്യം ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോഴാണ് ഒരാള്‍ക്കെഴുതാന്‍ കഴിയുക. യഥാര്‍ത്ഥ അനുഭവങ്ങളാണ് പലപ്പോഴും വാക്കുകളില്‍ നിഴലിക്കുന്നത്. ഞാനൊരു ഗ്രന്ഥകാരനല്ല. രാഷ്ട്രീയക്കാരനാണ്. എന്‍്റെ ജീവിതത്തില്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങള്‍ എന്നെ എഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. യഥാര്‍ത്ഥ്യമാണ് അതിലുള്ളത്- തിരുവഞ്ചൂര്‍ പറഞ്ഞു. കേരളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള കാടിനെ കുറിള്ള പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നോവലാണിതെന്ന് അദ്ധ്യക്ഷത വഹിച്ച ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. കാടിന്‍െറ മനസും വഴികളും ആദിവാസികളുടെ ജീവിത രീതിയും സത്യസന്ധമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതുശേരി ചൂണ്ടിക്കാട്ടി.
മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.എസ്. ശ്രീകല പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ ഹരികുമാര്‍ ആശംസകള്‍ നേര്‍ന്നു. 'വനസ്ഥലി' പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.